Gulf

“LevelUp Your Startup” വര്‍ക്ക്ഷോപ്പ് ദുബൈയില്‍ വിജയകരമായി പൂര്‍ത്തിയാക്കി

Published

on

ദുബൈ: 027 ഓടെ 100 സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ടെക്‌സോണ്‍ ഏജൻസി സംഘടിപ്പിച്ച “LevelUp Your Startup” വര്‍ക്ക്ഷോപ്പ് ദുബൈയില്‍ വലിയ വിജയമായി അരങ്ങേറി. വിവിധ മേഖലകളില്‍ നിന്നുള്ള സംരംഭകരും വ്യവസായ വിദഗ്ധരും പങ്കെടുത്ത ചടങ്ങ് പുതിയ സംരംഭകരെ ഉദ്ദേശിച്ചായിരുന്നു.

പ്രമുഖ സംരംഭകനും ടെക്‌സോണ്‍ ഏജൻസിയുടെ സ്ഥാപകനുമായ ഷാഫ്നാസ് പരിപാടിയുടെ ഉല്‍ഘാടനം നിര്‍വഹിച്ചു. സംരംഭം തുടങ്ങുന്നതിലെ ചിന്താഗതിയും തന്ത്രങ്ങളുമടങ്ങിയ പ്രഭാഷണത്തിലൂടെ നവോദയ സംരംഭകര്‍ക്ക് പ്രചോദനമായി അദ്ദേഹം മാറി.

തുടര്‍ന്ന് ഫണ്ടിംഗ്, നിക്ഷേപ സാധ്യതകള്‍ എന്നിവയെ കുറിച്ച് പ്രവീണ്‍ നംബ്യാര്‍യും വിവേക് മല്‍വിയയും സംയുക്തമായി സെഷന്‍ നടത്തി. സംരംഭകര്‍ എങ്ങനെ നിക്ഷേപകരെ ആകര്‍ഷിക്കണം, ഫണ്ടിംഗ് നേടാന്‍ തക്ക സംവിധാനം എങ്ങനെ ഒരുക്കണം തുടങ്ങിയ വിഷയങ്ങളില്‍ അവര്‍ വിശദീകരണം നല്‍കി.

സെസ്ഖോണ്‍ സൊലൂഷന്‍സിന്റെ ടെക്‌നോളജി കണ്‍സള്‍ട്ടന്റായ അബ്ദുൽ റസാഖ്, ബിസിനസ്സില്‍ ടെക്‌നോളജിയും CRM സിസ്റ്റങ്ങളും എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെ കുറിച്ചുള്ള പ്രായോഗിക സെഷന്‍ നടത്തി.

ടെക്‌സോണ്‍ ഏജൻസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് സംരംഭ സംരംഭത്തിന്റെ വിവിധ ഘട്ടങ്ങളെ കുറിച്ചും വളര്‍ച്ചയ്ക്ക് ആവശ്യമായ മികവുറ്റ മാര്‍ഗങ്ങളും നേരിട്ടറിയാനും കഴിവായി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version