കുവെെറ്റ് സിറ്റി: രാജ്യത്തേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് നിരക്ക് പുതുക്കി കുവെെറ്റ്. ഇതിനൊപ്പം തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിമാന ടിക്കറ്റും കുവെെറ്റ് അധികൃതർ നിർബന്ധമാക്കിയിട്ടുണ്ട്. ഇനി റിക്രൂട്ട് ചെലവ് ഉയരും. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിന്റെ നിർദേശ പ്രകാരം ആണ് പുതിയ തീരുമാനം എത്തിയിരിക്കുന്നത്. വാണിജ്യ-വ്യവസായ മന്ത്രി മുഹമ്മദ് അൽ അയ്ബാനാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ഏഷ്യൻ രാജ്യങ്ങളായ , ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നും ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടുവരുന്നതിന് 750 ദിനാർ നൽകണ്ടി വരുംയ എന്നാൽ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ഗാർഹി തൊഴിലാളികളെ കൊണ്ടുവരുന്നതിന് 575 ദിനാർ ആണ് നൽകേണ്ടി വരുക. ഏജന്‍സികള്‍ ഇല്ലാതെ നേരിട്ട് ഗാർഹിക തൊഴിലാളിയെ കൊണ്ടുവരുന്നതിന് 350 ചെലവ് വരും.
കമ്പനികളുമായുള്ള തർക്കം കാരണം പലപ്പോഴും തൊഴിലാളികളെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ നാട്ടിലേക്ക് പോകുന്നു. ഇത് സ്പോൺസർമാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള പരാതികൾ ഉയർന്നു വന്നിരുന്നു. ടിക്കറ്റ് വില അടക്കമുള്ളവ കുടിശ്ശിക ഈടാക്കാൻ നിയമം സ്പോൺസർമാരെ സഹായിക്കും. പുതിയ നീക്കത്തിലൂടെ തൊഴിലുടമകളും റിക്രൂട്ട്മെന്റ് ഏജൻസികളും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷ.
ഓഫീസുകൾ പ്രഖ്യാപിച്ച നിരക്കുകൾ പാലിക്കുന്നുണ്ടെങ്കിൽ ഹോട്ട് ലൈൻ നമ്പറായ (96966595) ലും വാണിജ്യ മന്ത്രാലയ(135)ത്തിലും പരാതി സമർപ്പിക്കാനും അഭ്യർഥിച്ചു. തൊഴിൽ റിക്രൂട്ട്‌മെന്റ് ഓഫീസുകളിൽ പരിശോധിക്കും. ഇതിന് ആഭ്യന്തര, മാനവശേഷി മന്ത്രാലയവും വാണിജ്യ മന്ത്രാലയവും ചേർന്ന് സംയുക്ത പ്രവർത്തക സമിതി രൂപവത്കരിക്കും.
തീരുമാനങ്ങൾ ലംഘിക്കുന്ന ലേബർ റിക്രൂട്ട്‌മെന്റ് ഓഫീസുകൾക്ക് എതിരെ കർശന നടപടി സ്വീകരിക്കും. നിയമം ലംഘിക്കുന്ന ഗാർഹിക തൊഴിലാളികൾക്ക് കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും പബ്ലിക് മാൻ പവർ അതോറിറ്റി, വാണിജ്യമന്ത്രാലയം എന്നിവ വ്യക്തമാക്കി.
നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. കുവെെറ്റിൽ ഗാർഹിക തൊഴിലാളി മേഖലയിൽ വലിയ പ്രതിസന്ധിയാണ് നേരിട്ടിരുന്നത്. അതിന് പരിഹാരം എന്ന് രീതിയിൽ ആണ് പുതിയ പരിഷ്കാരങ്ങൾ അധികൃതർ കൊണ്ടു വന്നിരിക്കുന്നത്.