കുവെെറ്റ്: രാജ്യത്ത് സ്വകാര്യ ഫാർമസിക്ക് ലെെസൻസ് അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചു. ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി ചൊവ്വാഴ്ച ഇതു സംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചത്. സ്വകാര്യ ഫാർമസികളുടെ മേൽനോട്ടം വഹിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം എത്തിയിരിക്കുന്നത്.
സ്വകാര്യ ഫാർമസികളുടെ ഇപ്പോഴത്തെ സ്ഥിതി വിലയിരുത്തി കമ്മിറ്റി രൂപവത്കരിക്കാൻ തീരുമാനിച്ചു. തൊഴിൽ നിയന്ത്രണങ്ങൾ, തൊഴിൽ നിയമങ്ങൾ എന്നിവ സംബന്ധിച്ച് നിരീക്ഷിക്കുകയും മൂന്ന് മാസത്തിനുള്ളിൽ വിശദമായ റിപ്പോപ്‍ട്ട് നൽകാനും ആണ് തീരുമാനിച്ചിരിക്കുന്നത്. ല്യനിർണയ പഠനം പൂർത്തിയാകുന്നതുവരെയാണ് ലൈസൻസ് അനുവദിക്കുന്നതു താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്ന എന്നാണ് റിപ്പോർട്ട്.
പഠനം പൂർത്തിയാക്കി അതിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടികളിലേക്ക് പോകുന്നത്. സ്വകാര്യ ഫാർമസികളിൽ നിന്ന് വിതരണം ചെയ്യുന്ന സൈക്കോട്രോപിക് പദാർഥങ്ങളുടെ കുറിപ്പടി നിരീക്ഷിക്കുന്നതിന് പ്രത്യേക സിസ്റ്റം വരും. കേന്ദ്ര ഇലക്ട്രോണിക് മോണിറ്ററി സിസ്റ്റം ഇതിന് വേണ്ടി രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി തീരുമാനമെടുത്തു. സൈക്കോട്രോപിക് മരുന്നുകളിൽ വ്യാപാരം നടത്താൻ അനുമതിയുള്ള എല്ലാ സ്വകാര്യ ഫാർമസികളും ഇലക്ട്രോണിക് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യണം എന്നാണ് നൽകിയിരിക്കുന്ന നിർദേശം.