Gulf

വി​ദേ​ശി​ക​ള്‍ നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ന്ന പ​ണ​ത്തി​ന് നി​കു​തി ഏ​ര്‍പ്പെ​ടു​ത്താ​ന്‍ കുവെെറ്റ് പാ​ര്‍ല​മെ​ന്റി​ൽ ബി​ൽ

Published

on

കുവെെറ്റ് സിറ്റി: കുവെെറ്റിൽ നിന്നും വിദേശികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താന്‍ ബില്ലുമായി പാര്‍ലമെന്റ് അംഗം ഫഹദ് ബിൻ ജമി. നിയമം കുവെെറ്റ് മന്ത്രി സഭ അംഗീകരിച്ചാൽ പ്രവാസികൾക്ക് വലിയ തിരിച്ചടിയാകും. പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് മൂന്നു ശതമാനം വരെ റെമിറ്റൻസ് ടാക്സ് ഈടാക്കണമെന്നാണ് പാര്‍ലമെന്റ് അംഗം ഫഹദ് ബിൻ ജമി ആവശ്യപ്പെടുന്നത്.

കുവെെറ്റിൽ പ്രതിവർഷം ഏകദേശം അഞ്ചു മുതല്‍ 17 ബില്യൺ ഡോളറാണ് വിദേശികൾ നാട്ടിലേക്ക് അയക്കുന്നത്. ഈ പണത്തിന് നികുതി ഏർപ്പെടുത്തണം. സൗദി അറേബ്യ, ബഹ്‌റൈൻ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങൾ വർഷങ്ങൽക്ക് മുമ്പ് തന്നെ ഈ സംവിധാനം കൊണ്ടുവന്നിട്ടുണ്ട്. അത് കുവെെറ്റിലും ഏർപ്പെടുത്തണം എന്നാണ് ഫഹദ് ബിൻ ജമി അവകാശപ്പെടുന്നത്.

നിയമലംഘനം നടത്തുന്ന ബാങ്കുകൾക്കും മണി എക്‌സ്‌ചേഞ്ചുകള്‍ക്കും പിഴ ചുമത്താന്‍ നിർദേശം കുവെെറ്റ് സെൻട്രൽ ബാങ്കി് നൽകണം എന്നാണ് ഫഹദ് ബിൻ ജമി ആവശ്യപ്പെടുന്നത്. എന്നാൽ വിദേശികളുടെ പണത്തിന് നികുതി ഈടാക്കാനുള്ള തീരുമാനം കുവെെറ്റ് സർക്കാർ നേരത്തെ തന്നെ തള്ളിയിരുന്നു. ഇത്തരമൊരു നികുതി വന്നാല്‍ അത് സമ്പദ്ഘടനയെത്തന്നെ ബാധിക്കുമെന്നും വിദഗ്ധരായ തൊഴിലാളികള്‍ രാജ്യംവിട്ടു പോകുമെന്നാണ് അധികൃതർ വിഷയത്തിൽ നൽകിയ വിശദീകരണം.

കഴിഞ്ഞ ആഗസ്റ്റ് രണ്ടിനാണ് കുവെെറ്റിൽ ഉയർന്ന് നിരക്കിൽ വെെദ്യുതി ഉപയോഗം രേഖപ്പെടുത്തിയത്. 16.94 ജിഗാവാട്ട് വൈദ്യുതിയുടെ ഉപയോഗം ആണ് രേഖപ്പെടുത്തിയത്. വൈദ്യുതി ഉപഭോഗം മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് അഞ്ചു ശതമാനം ആണ് വർധിച്ചിരിക്കുന്നത്. പവര്‍ സ്റ്റേഷനുകളിലെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. പ്രതിസന്ധി വലിയ രീതിയിൽ ഇതുവഴി കുറക്കാൻ സാധിച്ചു. കൂടുതൽ യുണിറ്റുകൾ ഉത്പാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോർട്ട് വൈദ്യുതി മന്ത്രാലയം പഠനത്തിന് വിദേയമാക്കിയിട്ടുണ്ട്.

വേനൽ കടുത്ത സാഹചര്യത്തിൽ എസിയുടെ ഉപയോഗം കൂടിയതായിരിക്കാം വെദ്യുതി ഉപയോഗം രാജ്യത്ത് വർധിക്കാൻ കാരണം എന്നാണ് നിഗമനം. നിലവിലെ വൈദ്യുതി ഉൽപാദനശേഷി വർധിപ്പിച്ചില്ലെങ്കില്‍ അടുത്ത വേനലിൽ വലിയ വൈദ്യുതിക്ഷാമം നേരിടേണ്ടി വരും എന്നാണ് പ്രാദേശിക മാധ്യമമായ അൽഅൻബ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version