Gulf

ബ്ല​ഡ് മ​ണി ഇ​സ്‌​ലാ​മി​ക നി​യ​മ​ത്തി​ന് അ​നു​സൃ​ത​മാക്കാ​ൻ നീക്കവുമായി കുവെെറ്റ്

Published

on

കുവെെറ്റ്: ബ്ലഡ് മണി നൽകുന്ന കാര്യത്തിൽ വ്യക്തതവരുത്തി കുവെെറ്റ്. ഇസ്‌ലാമിക നിയമത്തിന് അനുസൃതമായാണ് ബ്ലഡ് മണി നൽകുന്നത് എന്ന് ഉറപ്പാക്കണം. ഇതിന്റെ നിയമ നിർമാണവുമായാണ് പാര്‍ലമെന്റ് എം.പി മുഹമ്മദ് ഹയേഫ് രംഗത്തെത്തിയിരിക്കുന്നത്. ഇസ്‍ലാമിക നിയമപ്രകാരം കൊല്ലപ്പെട്ടവന്‍റെ ബന്ധുക്കള്‍ക്ക് ബ്ലഡ് മണി നൽകേണ്ടത്. ഓരോ കേസുകളിലും ബ്ലഡ് മണി വിത്യാസമായിരിക്കും.

10,000 ദിനാറാണ് ബ്ലഡ് മണി നൽകുന്നതെങ്കിൽ അത് സ്വീകരിക്കുന്ന ആൾ അത് വാങ്ങാൻ യോഗ്യനാണോയെന്ന് നോക്കണം. അതിന് ശേഷം മാത്രമേ നൽകാൻ പാടുള്ളു. മരിച്ചയാൾക്ക് അയാളുടെ മരണത്തിൽ പങ്കുണ്ടെങ്കിൽ അതിന്‍റെ തോത് കണക്കാക്കി ബ്ലഡ് മണിയിൽ വിത്യാസം വരുത്തണം. പുതിയ നിർദേശപ്രകാരം 4,250 ഗ്രാം സ്വർണമോ അല്ലെങ്കില്‍ അതിന് തുല്യമായ കുവൈത്ത് ദിനാറോ മൂന്നു വർഷത്തിനുള്ളിൽ ഗഡുക്കളായി അടക്കണമെന്നാണ് എംപി നിർദേശം നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version