കുവെെറ്റ് സിറ്റി: രാജ്യത്തെ വീട്ടുജോലിക്കാർക്ക് മെഡിക്കൽ പരിശോധന നിർബന്ധമാക്കി കുവെെറ്റ്. മെഡിക്കൽ പരിശോധനയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി ഏകോപിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമമായ അൽ അൻബ റിപ്പോർട്ട് ചെയ്തു.
മറ്റു രാജ്യങ്ങളിൽ നിന്നും കുവെെറ്റിലേക്ക് വരുന്ന ഗാർഹിക തൊഴിലാളികൾക്ക് മെഡിക്കൽ പരിശോധന നിർബന്ധമാകും. ഒരു തരത്തിലുള്ള നിയമ ലംഘനങ്ങളും അംഗീകരിക്കില്ല. തൊഴിലാളികൾ ജോലി ചെയ്യാൻ യോഗ്യരാണെന്ന് ഉറപ്പാക്കുന്ന മെഡിക്കൽ പരിശോധന സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അതോറിറ്റി പുതിയ നടപടി സ്വീകരിച്ചത്. നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമാക്കി.