കുവൈത്ത് സിറ്റി: വിവിധ രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. ഇറാന്‍,അഫ്ഗാനിസ്ഥാന്‍, യെമന്‍, ലബനന്‍, സിറിയ, ഇറാഖ്, സുഡാന്‍ എന്നീ രാജ്യങ്ങളില്‍ പോകുന്നതിനാണ് കുവൈറ്റിലെ താമസക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ രാജ്യങ്ങളില്‍ അശാന്തിയും അസ്ഥിരതയും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലത്തിന്റെ ഉത്തരവില്‍ പറയുന്നു. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നും ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി വ്യക്തമാക്കി.