Sports

സച്ചിനെ മറികടന്ന് കോഹ്‌ലി

Published

on

ന്യൂഡല്‍ഹി: റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് വിരാട് കോഹ്‌ലിയെ സംബന്ധിച്ച് നിസാരമായ കാര്യമാണ്. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ അത്തരത്തില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് താരം. ഇത്തവണ ഇന്ത്യന്‍ ഇതിഹാസം സച്ചില്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് താരം മറികടന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അതിവേഗത്തില്‍ 25,000 റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് കോഹ്‌ലി സ്വന്തമാക്കിയത്.

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിന്റെ മൂന്നാം ദിനമാണ് കോഹ്‌ലി ചരിത്രമെഴുതിയത്. രണ്ട് ഇന്നിംഗ്‌സുകളിലുമായി 64 റണ്‍സെടുത്തതോടെയാണ് കരിയറില്‍ 25,000 റണ്‍സെന്ന നേട്ടത്തില്‍ താരമെത്തിയത്. സച്ചിന്‍ 577 മത്സരങ്ങളില്‍ നിന്ന് ഈ നേട്ടം കൊയ്തപ്പോള്‍ കോഹ്‌ലി 549 മത്സരങ്ങളില്‍ നിന്ന് റെക്കോര്‍ഡ് മറികടക്കുകയായിരുന്നു. റിക്കി പോണ്ടിംഗ് (588), ജാക്വസ് കാലിസ് (549), കുമാര്‍ സംഗക്കാര (608), മഹേല ജയവര്‍ധനെ (701) എന്നിവരും ഈ നാഴികക്കല്ല് പിന്നിട്ടവരാണ്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ റെക്കോര്‍ഡ് സച്ചിന്റെ പേരിലാണ്. 782 ഇന്നിംഗ്‌സുകളില്‍ നിന്ന് 34,357 റണ്‍സാണ് സച്ചിന്‍ അടിച്ചെടുത്തത്. 594 മത്സരങ്ങളില്‍ നിന്ന് 28,016 റണ്‍സ് നേടിയ കുമാര്‍ സംഗക്കാര രണ്ടാമതും 560 മത്സരങ്ങളില്‍ നിന്ന് 27,483 റണ്‍സ് നേടിയ റിക്കി പോണ്ടിംഗ് മൂന്നാമതുമാണ്. പട്ടികയില്‍ ആറാമതാണ് കോഹ്‌ലിയുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version