Gulf

ഷാർജയിൽ ഉണ്ടായ പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയവരെ ആദരിച്ച് കെഎംസിസി കൊടുങ്ങല്ലൂർ മണ്ഡലം

Published

on

ഷാർജ: ഷാർജ കെഎംസിസി കൊടുങ്ങല്ലൂർ മണ്ഡലം കമ്മറ്റിയുടെ എക്സിക്യൂട്ടീവ് മീറ്റും ആദരിക്കലും നടന്നു. എക്സിക്യൂട്ടീവ് മീറ്റ് ഷാർജ കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഹാഷിം നൂഞ്ഞേരി ഉദ്‌ഘാടനം ചെയ്തു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥി കളെയും, ഷാർജയിൽ ഉണ്ടായ പ്രളയത്തിൽ ഷാർജ കെഎംസിസി സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനങ്ങളോടൊപ്പം രക്ഷ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മണ്ഡലത്തിലെ പ്രവർത്തകരേയും സംസ്ഥാന-ജില്ലാ നേതാക്കൾ ആദരിച്ചു.

മണ്ഡലം പ്രസിഡൻറ് നുഫൈൽ പുത്തൻചിറ അധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് നിസാർ തളങ്കര വിശിഷ്ടാതിഥിയായിരുന്നു. സംസ്ഥന കെഎംസിസി ജനറൽ സെക്രട്ടറി മുജീബ് റഹ്‌മാൻ തൃക്കണ്ണാപുരം, തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് അബ്ദുൽഖാദർ ചക്കനാത്ത് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു. സംസ്ഥാന സെക്രട്ടറി കെ എസ് ഷാനവാസ് മണ്ഡലം കമ്മറ്റിയുടെ ആറ് മാസത്തെ പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. കെഎംസിസി സംസ്ഥാന ട്രഷറർ അബ്‌ദുറഹ്‌മാൻ മാസ്റ്റർ, തൃശൂർ ജില്ലാ ആക്ടിങ് ജനറൽ സെക്രട്ടറി കെ എ ഷംസുദ്ധീൻ, വനിതാ വിങ് ജില്ലാ പ്രസിഡണ്ട് സജ്‌ന ഉമർ, ഹുസ്ന റസാഖ് (ചന്ദ്രിക), മീഡിയ വിങ് കൺവീനർ ഹർഷദ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ജില്ലാ വൈസ് പ്രസിഡൻറ് എം എ ഹനീജ് ചർച്ചകൾക്ക് തുടക്കം കുറിച്ചു. തുടർന്ന് ചർച്ചയിൽ മണ്ഡലം അഡ്വൈസറി ബോർഡ് ചെയർമാൻ അബ്ദുൽ ജലീൽ, വൈസ് പ്രസിഡണ്ട്മാരായ സി എസ് ഖലീൽ, എ എച് മുഹമ്മദലി, പി അബ്ദുൽ റഹീം, സെക്രട്ടറിമാരായ സി എസ് ഷിയാസ്, എം എ സനിജ്, അൻവർ, മുഹമ്മദ് കബീർ, നജു അയ്യാർ, എം എ സലിം, വനിതാ വിങ് ജില്ലാ സെക്രട്ടറിമാരായ ഷെറീന നജു, സബീന ഹനീജ്, വനിതാ വിങ് മണ്ഡലം പ്രസിഡൻറ് ഹാരിഷ നജീബ്, ജനറൽ സെക്രട്ടറി ജസീല ഇസ്ഹാഖ്, സെക്രട്ടറി മുനീറ ഹാരിസ്, സി വി ഉമ്മർ, പി എസ് സമദ്, വി ബി സകരിയ്യ, സി എസ് ഹാരിസ്, മുസമ്മിൽ, ഫൈസൽ, കെ എ അഫ്സൽ, സബൂറ ഉമ്മർ എന്നിവർ പങ്കെടുത്തു.

മണ്ഡലം ജനറൽ സെക്രട്ടറി ഷമീർ പിഎ സ്വാഗതവും, സെക്രട്ടറി നജു അയ്യാർ നന്ദിയും രേഖപ്പെടുത്തി. മണ്ഡലം കമ്മറ്റിയുടെ സംഘടനാ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഒഴിവുവന്ന മണ്ഡലം വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് എ എച് മുഹമ്മദലി, സെക്രട്ടറിമാരായി മുഹമ്മദ് കബീർ, എം എ അൻവർ, നജു അയ്യാർ എന്നിവരേയും തിരഞ്ഞടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version