ജിദ്ദ: അറബ്-ഇന്ത്യ സൗഹൃദപ്പെരുമയുടെ അഞ്ച് സഹസ്രാബ്ദങ്ങള്‍ നെഞ്ചേറ്റി ചരിത്രത്തിലാദ്യമായി നടന്ന സൗദി-ഇന്ത്യ സാംസ്‌കാരിക മഹോത്സവത്തിന് ഒഴുകിയെത്തിയത് അയ്യായിരത്തോളം പേര്‍. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റും ഗുഡ്വില്‍ ഗ്ലോബല്‍ ഇനിഷ്യേറ്റീവും (ജിജിഐ) ചേര്‍ന്ന് വെള്ളിയാഴ്ച വൈകീട്ട് ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിലാണ് അഞ്ചര മണിക്കൂറോളം നീണ്ട സാംസ്‌കാരികോത്സവം ഒരുക്കിയത്. അറബ്-ഇന്ത്യന്‍ സംസ്‌കാരങ്ങളുടെ സമ്പന്നമായ പൈതൃകവും തന്ത്രപ്രധാന പങ്കാളിത്തവും അടയാളപ്പെടുത്തുന്നവയായിരുന്നു പരിപാടികള്‍.
അറബ് കലാകാരന്മാരന്മാരോടൊപ്പം ഇന്ത്യന്‍ കൗമാരപ്രതിഭകളും ഒരുക്കിയ ഉജ്വല കലാവിരുന്ന് ഇന്ത്യക്കാര്‍ക്കൊപ്പം സ്വദേശികളും മതിമറന്നാസ്വദിച്ചു. 5,000 വര്‍ഷത്തെ അറബ്-ഇന്ത്യ ബന്ധത്തിന്റെ നാള്‍വഴികളിലേക്കും തങ്കത്താളുകളിലേക്കും വെളിച്ചം വിതറിയ ഡോക്യുമെന്ററി, വിനോദത്തോടൊപ്പം കാണികള്‍ക്ക് വിജ്ഞാനവിരുന്നുമായി.
‘അഞ്ച് സഹസ്രാബ്ദത്തെ ഉറ്റ സൗഹൃദപ്പെരുമ’ എന്ന ശീര്‍ഷകത്തില്‍ നടന്ന ഉത്സവത്തില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം മുഖ്യപ്രഭാഷണം നടത്തി. 5,000 വര്‍ഷത്തിലേക്ക് നീളുന്ന ഇന്ത്യ, അറബ് പുഷ്‌ക്കല ചരിത്രവും സംസ്‌കാരവും സൗഹൃദപ്പെരുമയും സംബന്ധിച്ച പാഠങ്ങള്‍ പുതുതലമുറക്ക് പകര്‍ന്നുനല്‍കണമെന്നും ഭാവിയിലേക്കുള്ള ഈടുവെപ്പായി കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും ഷാഹിദ് ആലം നിര്‍ദേശിച്ചു. ഒരു നൂറ്റാണ്ടിനു മുമ്പ് സൗദിയിലേക്ക് കുടിയേറുകയും ഈ രാജ്യത്തിന്റെ വളര്‍ച്ചയില്‍ സുപ്രധാന പങ്കുവഹിച്ചുപോരുകയും ചെയ്യുന്ന ഇന്ത്യന്‍ വംശജരായ ആയിരക്കണക്കിന് സൗദികളെ അദ്ദേഹം അഭിനന്ദിച്ചു. ഉദ്ഘാടന സെഷനില്‍ ജിജിഐ പ്രസിഡന്റ് ഹസന്‍ ചെറൂപ്പ സ്വാഗതവും ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി നന്ദിയും പറഞ്ഞു.
കോണ്‍സല്‍ ജനറലിന്റെ പത്‌നി ഡോ. ഷക്കീല ഷാഹിദ്, മക്കയിലെ സൗലത്തിയ മദ്രസ ജനറല്‍ സൂപ്പര്‍വൈസറും മലൈബാരിയ മദ്രസ സൂപ്പര്‍വൈസറുമായ ആദില്‍ ഹംസ മലൈബാരി, മലയാളം ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് താരിഖ് മിശ്ഖസ്, അറബ് ന്യൂസ് മാനേജിങ് എഡിറ്റര്‍ സിറാജ് വഹാബ്, ഇഫത്ത് യൂനിവേഴ്സിറ്റി എന്‍ജിനീയറിങ് കോളേജ് ഡീന്‍ ഡോ. അകീല സാരിറെറ്റെ, ഉമ്മുല്‍ ഖുറാ യൂനിവേഴ്സിറ്റി അസി. പ്രൊഫസര്‍ ഡോ. ഗദീര്‍ തലാല്‍ മലൈബാരി എന്നിവര്‍ പ്രത്യേക അതിഥികളായി സംബന്ധിച്ചു.
ഫെസ്റ്റിവല്‍ കോണ്‍സുലേറ്റ് കോര്‍ഡിനേറ്റര്‍ കൂടിയായ ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് അബ്ദുല്‍ ജലീല്‍, മീഡിയ, കള്‍ച്ചര്‍ കോണ്‍സല്‍ മുഹമ്മദ് ഹാശിം, അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് പ്രസിഡന്റും ജിജിഐ രക്ഷാധികാരിയുമായ മുഹമ്മദ് ആലുങ്ങല്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഹമ്മദ് ആലുങ്ങല്‍, വൈസ് പ്രസിഡന്റ് ഡോ. ജംഷിത്ത് അഹമ്മദ്, ക്ലസ്റ്റര്‍ അറേബ്യ സിഇഒയും ജിജിഐ ഉപരക്ഷാധികാരിയുമായ റഹീം പട്ടര്‍കടവന്‍, ഇന്ത്യ, സൗദി പ്രമുഖരായ അതാഉല്ല ഫാറൂഖി, ശൈഖ് അബ്ദുറഹീം മൗലാന, മുഹമ്മദ് സഈദ് മലൈബാരി, അബ്ദുല്‍റഹ്‌മാന്‍ അബ്ദുല്ല യൂസുഫ് ഫദ്ല്‍ മലൈബാരി, ലുലു ഗ്രൂപ്പ് റീജ്യനല്‍ ഡയറക്ടര്‍ റഫീഖ് മുഹമ്മദ് അലി, ഇഗ്‌നോ റീജ്യനല്‍ സെന്റര്‍ ജനറല്‍ മാനേജര്‍ റിയാസ് മുല്ല, ഇന്ത്യന്‍ സ്‌കൂള്‍ മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രിന്‍സ് മുഫ്തി സിയാവുല്‍ ഹസന്‍, പ്രിന്‍സിപ്പല്‍ ഡോ. മുസഫര്‍ ഹസന്‍, അബ്ദുല്ല ഹാഷിം കമ്പനി ജനറല്‍ മാനേജര്‍ അസീസുറബ്ബ്, ഇന്‍സാഫ് കമ്പനി ജനറല്‍ മാനേജറും ജിജിഐ വൈസ് പ്രസിഡന്റുമായ കെടി അബൂബക്കര്‍, എന്‍കണ്‍ഫോര്‍ട്ട്സ് ജനറല്‍ മാനേജര്‍ അബ്ദുല്ലത്തീഫ് കാപ്പുങ്ങല്‍ എന്നിവര്‍ അതിഥികളായിരുന്നു.
ഭരതനാട്യം, ഗുജറാത്തി, പഞ്ചാബി, രാജസ്ഥാനി, കാശ്മീരി നൃത്തങ്ങള്‍, കേരള നടനം, വെല്‍ക്കം ഡാന്‍സ്, ഫ്യൂഷന്‍ ഒപ്പന, ദഫ് മുട്ട്, ഒപ്പന, കോല്‍ക്കളി, സൂഫി ഡാന്‍സ്, ഖവാലി ഡാന്‍സ് എന്നീ പരമ്പരാഗത ഇന്ത്യന്‍ നൃത്തരൂപങ്ങളും മാപ്പിള കലാരൂപങ്ങളും ആഘോഷത്തിന് കൊഴുപ്പേകി. മിര്‍സ ശരീഫ്, കമാല്‍ പാഷ, സിക്കന്ദര്‍, മുംതാസ് അബ്ദുറഹ്‌മാന്‍ എന്നിവരുടെ ഹിന്ദി ഗാനങ്ങളും സ്വദേശികള്‍ ഉള്‍പ്പെടെ സദസ്സ് നന്നായാസ്വദിച്ചു.
ജിജിഐ ഉപരക്ഷാധികാരി അസീം സീഷാന്‍, കഹൂത്ത് പ്ളാറ്റ്ഫോമില്‍ അവതരിപ്പിച്ച ക്വിസ് പ്രോഗ്രാം വേറിട്ട അനുഭവമായി. പ്രവിശാലമായ സ്‌കൂള്‍ അങ്കണത്തില്‍ 20 ഓളം സ്റ്റാളുകളിലായി ഒരുക്കിയ ബി റ്റു സി വ്യാപാരമേളയിലും ഭക്ഷണശാലകളിലും അഭൂതപൂര്‍വമായ തിരക്കായിരുന്നു. കളറിങ്, പോസ്റ്റര്‍ നിര്‍മാണ മത്സരങ്ങളില്‍ നൂറുകണക്കിന് കുരുന്നുപ്രതിഭകള്‍ മാറ്റുരച്ചു. സൗദി, ഇന്ത്യന്‍ കലാകാരന്മാരുടെ സൃഷ്ടികളുടെ പ്രദര്‍ശനവും സന്ദര്‍ശകരെ ആകര്‍ഷിച്ചു.
കലാവിരുന്ന് അണിയറയില്‍ ഒരുക്കിയ കൊറിയോഗ്രഫറും ജിജിഐ ലേഡീസ് വിങ് കണ്‍വീനറുമായ റഹ്‌മത്ത് മുഹമ്മദ് ആലുങ്ങല്‍, സുമിജ സുധാകരന്‍, അക്ഷയ അനൂപ്, ജയശ്രീ പ്രതാപന്‍, ഫെനോം, ഗുഡ്ഹോപ് ആര്‍ട്ട്സ് അക്കാദികള്‍, കോല്‍ക്കളി ടീം പിഎസ്എംഒ കോളേജ് അലുംനി, ദഫ്മുട്ട് സംഘം കലാലയം സാംസ്‌കാരിക വേദി, മീര്‍ ഗസന്‍ഫര്‍ അലി സാകി, അവതാരകരായ മാജിദ് അബ്ദുല്ല അല്‍യാസിദെ, ഹബീബാ യാസ്മിനി, സ്പോണ്‍സര്‍മാര്‍ എന്നിവര്‍ക്ക് മെമന്റോയും കലാപ്രതിഭകള്‍ക്ക് ട്രോഫിയും കോണ്‍സല്‍ ജനറല്‍ സമ്മാനിച്ചു.
ജലീല്‍ കണ്ണമംഗലം, അല്‍മുര്‍ത്തു, കബീര്‍ കൊണ്ടോട്ടി, അബു കട്ടുപ്പാറ, സാദിഖലി തുവ്വൂര്‍, അരുവി മോങ്ങം, ചെറിയ മുഹമ്മദ് ആലുങ്ങല്‍, ശിഫാസ്, എഎം അബ്ദുല്ലക്കുട്ടി, നൗഫല്‍ പാലക്കോത്ത്, ഇബ്രാഹിം ശംനാട്, ഹുസൈന്‍ കരിങ്കറ, നജീബ് പാലക്കോത്ത്, എംസി മനാഫ്, മുബശിര്‍, ഹഷീര്‍, നൗഷാദ് താഴത്തെവീട്ടില്‍, സുല്‍ഫിക്കര്‍ മാപ്പിളവീട്ടില്‍, സുബൈര്‍ വാഴക്കാട്, ആയിഷ റുഖ്സാന, നാസിറ സുല്‍ഫിക്കര്‍, ജുവൈരിയ, ഫാത്തിമ തസ്നി, ജെസ്സി, റഹ്‌മത്ത്, ഷബ്ന കബീര്‍, റുഫ്ന ഷിഫാസ്, ഷിബ്ന ബക്കര്‍, നുജൈബ ഹസന്‍ എന്നിവര്‍ സംഘാടനത്തിന് നേതൃത്വം നല്‍കി.