Gulf

ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പ്രവാസികള്‍ക്ക് ജോലി; ഇപ്പോള്‍ അപേക്ഷിക്കാം

Published

on

ജിദ്ദ: സൗദി അറേബ്യയില്‍ ജോലി അന്വേഷിക്കുന്നവര്‍ക്ക് ഇതാ ഒരു മികച്ച അവസരം. ജിദ്ദയിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ (സിജിഐ) സൗദിയിലെ പ്രവാസി ഇന്ത്യക്കാരില്‍ നിന്ന് രണ്ട് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലാര്‍ക്ക്, ഹാന്‍ഡിമാന്‍ (സഹായി) എന്നീ തസ്തികകളിലേക്കാണ് നിയമനം.

സൗദി അറേബ്യയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ അവസരമെന്ന് ജനുവരി 22 തിങ്കളാഴ്ച പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുന്നു. ഫെബ്രുവരി 14 വരെ അപേക്ഷ സ്വീകരിക്കും.

ക്ലാര്‍ക്ക്, ഹാന്‍ഡിമാന്‍ തസ്തികകളിലായി ആറ് ഒഴിവുകളാണുള്ളത്. മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ 4,000 സൗദി റിയാല്‍ (88,646 രൂപ) ആണ് പ്രാരംഭ ശമ്പളം. എഴുത്ത് പരീക്ഷ, ടൈപ്പിങ് ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവയാണ് ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ. സെലക്ഷന്‍ കമ്മിറ്റിയാണ് അഭിമുഖ പരീക്ഷ നടത്തുക.

യോഗ്യതാ മാനദണ്ഡം

1. ക്ലാര്‍ക്ക്

  • അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം
  • ഇംഗ്ലീഷ്, അറബിക് ഭാഷകളില്‍ ഉയര്‍ന്ന പ്രവര്‍ത്തന പരിജ്ഞാനം
  • പ്രായം 21 നും 40 നും ഇടയില്‍ ആയിരിക്കണം
  • അറബിയിലും ഇംഗ്ലീഷിലും നല്ല ടൈപ്പിങ് വേഗത ഉള്‍പ്പെടെ കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതിനുള്ള അറിവ്

 

  • ക്ലാര്‍ക്ക് തിരഞ്ഞെടുപ്പ് പ്രക്രിയക്ക് മൂന്ന് ഘട്ടങ്ങള്‍
    1. അപേക്ഷകള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യല്‍
    2. എഴുത്തു പരീക്ഷ (ഒബ്ജക്റ്റീവ്, സബ്ജക്റ്റീവ് ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നത്)
    3. എഴുത്തുപരീക്ഷയില്‍ യോഗ്യത നേടുന്നവരെ ടൈപ്പിങ് ടെസ്റ്റിനും അഭിമുഖത്തിനും വിളിക്കും.

    സഹായി (കൈയാള്‍)

  • അംഗീകൃത ബോര്‍ഡില്‍ നിന്നുള്ള മെട്രിക്കുലേഷന്‍
  • അറബി ഭാഷയിലുള്ള പ്രവര്‍ത്തന പരിജ്ഞാനം
  • പ്രായം 21 നും 40 നും ഇടയില്‍ ആയിരിക്കണം
  • സാങ്കേതിക യോഗ്യത

സഹായി തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയക്ക് രണ്ട് ഘട്ടങ്ങള്‍

  1. അപേക്ഷകള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യല്‍
  2. ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളെ അഭിമുഖത്തിന് വിളിക്കും.

അപേക്ഷാ ഫോറം ജിദ്ദ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും തീയതി പിന്നീട് വെബ്‌സൈറ്റില്‍ അറിയിക്കുന്നതാണ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം Administration Section Consulate General of India,296, Al Andalus, Building of Mr. Mansoor Abdul Rahman Al Hueesh, Near Al Huda Masjid and NCB Bank, Jeddah-23322 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version