ദുബൈ: വിദേശ നിക്ഷേപത്തിന് ഏറ്റവും മികച്ച വിപണിയായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്ന് രാജ്യത്തെ ഏറ്റവും വലിയ അസ്സെറ്റ് മാനേജ്മെന്റ് കമ്പനിയായ യുടിഐ എഎംസി. മിഡില്‍ ഈസ്റ്റിലും വടക്കന്‍ ആഫ്രിക്കയിലുമുള്ള നിക്ഷേപകര്‍ക്ക് ഏറ്റവും മികച്ച അവസരങ്ങള്‍ ലഭ്യമാകുന്ന വിപണിയായി ഇന്ത്യ മാറിയിരിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ജിഡിപി നിരക്കുള്ള ട്രില്യന്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്ക് വളരെ വേഗത്തില്‍ ഇന്ത്യ എത്തുമെന്നും തങ്ങളുടെ 60-ാം വാര്‍ഷിക ആഘോഷ വേളയില്‍ യുടിഐ ഗ്രൂപ് പ്രത്യാശ പ്രകടിപ്പിച്ചു.
ഇന്ത്യയുടെ സമ്പദ് ഘടന വര്‍ഷം അഞ്ച് ലക്ഷം കോടി യുഎസ് ഡോളര്‍ ജിഡിപി നിരക്കിലേക്ക് വളരെ വേഗം കുതിക്കുകയാണ്. അതിനാല്‍ തന്നെ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ഇത് മികച്ച അവസരങ്ങളും സൃഷ്ടിിക്കുന്നു. കഴിഞ്ഞ 10 വര്‍ഷമായി മൂന്ന് മടങ്ങ് സമ്പദ് വളര്‍ച്ച കൈവരിക്കുന്ന യുടിഐയുടെ നിക്ഷേപ മാര്‍ഗങ്ങള്‍ ഇന്ത്യയിലെ ആഭ്യന്തര നിക്ഷേപകര്‍ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. വിദേശ നിക്ഷേപകര്‍ക്ക് ഇത് പ്രചോദനമായിരിക്കുമെന്നും രാജ്യത്തെ ഏറ്റവും പഴക്കമേറിയതും വലിയതുമായ അസ്സെറ്റ് മാനേജ്മെന്റ് കമ്പനിയായ യുടിഐ പറഞ്ഞു. ദുബൈയില്‍ നടന്ന വാര്‍ഷികാഘോഷ ചടങ്ങിലാണ് ഇന്ത്യയിലെ വിദേശ നിക്ഷേപ സാധ്യതയെ കുറിച്ചുള്ള പരാമര്‍ശമുണ്ടായത്.
ദുബൈ, സിംഗപ്പൂര്‍, പാരിസ്, ലണ്ടന്‍ എന്നിവിടങ്ങളില്‍ ഓഫീസുള്ള യുടിഐ ഇന്റര്‍നാഷണല്‍ 35 രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകര്‍ക്ക് സേവനം നല്‍കുന്നുണ്ട്. ഇതിന് ഏതാണ്ട് 2.9 ഡോളര്‍ ബില്യണ്‍ മൂല്യമാണ് ആസ്തി. ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ (ഡിഐഎഫ്സി), സിംഗപ്പൂര്‍, അയര്‍ലണ്ട്, മൗറീഷ്യസ്, കേമാന്‍ ഐലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ഓഫീസുകളാണ് ഇത് കൈകാര്യം ചെയ്യുന്നത്. ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കൂട്ടുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഉടന്‍ തന്നെ യുടിഐ യുഎസ്സില്‍ പ്രവര്‍ത്തനം ആരംഭിക്കും.
ഇന്ത്യയില്‍ മാത്രം ഏതാണ്ട് 177 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് കമ്പനി കൈകാര്യം ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും പഴക്കം ചെന്നതും വിശ്വാസ്യത ഏറിയതുമായ ബ്രാന്‍ഡ് ആണ് യുടിഐ എന്ന് കമ്പനി സിഇഒ പ്രവീണ്‍ ജഗ്വാനി പറഞ്ഞു. വിദേശ നിക്ഷേപകര്‍ക്ക് ഏറ്റവും മികച്ച അവസരങ്ങളാണ് വരുംവര്‍ഷങ്ങളില്‍ ഇന്ത്യ ഒരുക്കുന്നതെന്നും ജഗ്വാനി പറഞ്ഞു.
ഏറ്റവും മികച്ച സേവനം ഉറപ്പാക്കുകയെന്നതാണ് യുടിഐ എപ്പോഴും ലക്ഷ്യമിടുന്നതെന്ന് ഹെഡ് ഓഫ് ഇക്വിറ്റീസ് അജ യ് ത്യാഗി പറഞ്ഞു. ഇന്ത്യ ഡൈനമിക് ഇക്വിറ്റി ഫണ്ട് ആണ് തങ്ങളുടെ ഏറ്റവും മികച്ച ഫണ്ടുകളില്‍ ഒന്നെന്നും അദ്ദേഹം വ്യക്തമാക്കി. നിക്ഷേപങ്ങള്‍ക്ക് ഉറപ്പുള്ളതും സ്ഥിരതയാര്‍ന്നതുമായ ആദായം ലഭ്യമാക്കാനാണ് യുടിഐ പരിശ്രമിക്കുന്നതെന്നും ത്യാഗി വ്യക്തമാക്കി.
ഇന്ത്യയിലേക്ക് വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ എല്ലാ കാലത്തും യുടിഐ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ലിപ്പര്, മോര്‍ണിംഗ് സ്റ്റാര്‍, സിറ്റിവയര് തുടങ്ങിയ ഫണ്ട് റേറ്റിംഗ് ഏജന്‍സികള്‍ മികച്ചതെന്ന് ഉറപ്പ് പറയുന്നതാണ് തങ്ങളുടെ ഇന്ത്യ ഡൈനമിക് ഇക്വിറ്റി ഫണ്ട് എന്ന് യുടിഐ മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക ഹെഡ് മഹേഷ് നടരാജന് പറഞ്ഞു.
1964ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പ്രത്യേക നിയമം പാസാക്കിയാണ് യുടിഐ സ്ഥാപിക്കുന്നത്. കഴിഞ്ഞ അറുപത് വര്‍ഷം കൊണ്ട് മികച്ച വളര്‍ച്ച നേടിയ സ്ഥാപനം ഏതാണ്ട് 12 മില്യണ്‍ ഫോളിയോകളാണ് നിലവില്‍ കൈകാര്യം ചെയ്യുന്നത്. ഇത് ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് വിപണിയുടെ ഏകദേശം 10 ശതമാനം വരും.
കഴിഞ്ഞ 10 വര്‍ഷമായി മൂന്ന് മടങ്ങ് സമ്പദ് വളര്‍ച്ച കൈവരിക്കുന്ന യുടിഐയുടെ നിക്ഷേപ മാര്‍ഗങ്ങള്‍ ഇന്ത്യയിലെ ആഭ്യന്തര നിക്ഷേപകര്‍ക്ക് ഏറെ ഗുണം ചെയ്തിട്ടുള്ളതാണ്.