India

ഭര്‍ത്താവ് ചോക്ലേറ്റ് വാങ്ങി നല്‍കിയില്ല; ഫോണ്‍ വിളിച്ചിട്ട് മറുപടിയുമില്ല, ജീവനൊടുക്കി യുവതി

Published

on

ബെംഗളൂരു: കര്‍ണാടകയില്‍ 30കാരിയായ യുവതിയെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ബെംഗളൂരു ഹെന്നൂര്‍ സൊന്നാപ്പാ ലേ ഔട്ടിലെ താമസക്കാരിയായ നന്ദിനിയെന്ന യുവതിയേയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഭര്‍ത്താവ് ഗൗതമിനും രണ്ട് മക്കള്‍ക്കുമൊപ്പമായിരുന്നു യുവതിയുടെ താമസം.

സംഭവ ദിവസം ചോക്ലേറ്റിനെച്ചൊല്ലി യുവതിയും ഭര്‍ത്താവും തമ്മില്‍ വഴക്ക് നടന്നിരുന്നതായി പോലീസ് പറഞ്ഞു. 6 വര്‍ഷം മുമ്പാണ് നന്ദിനിയും ഗൗതവും വിവാഹിതരാകുന്നത്. സമീപത്തെ ഒരു സലൂണില്‍ ജോലി ചെയ്ത് വരികയായിരുന്നു ഗൗതം. വ്യാഴാഴ്ച രാവിലെ ജോലിക്ക് പോകാന്‍ ഇറങ്ങിയ ഗൗതമിനോട് ചോക്ലേറ്റ് വാങ്ങി നല്‍കണമെന്ന് നന്ദിനി ആവശ്യപ്പെട്ടു. ചോക്ലേറ്റുമായി വരാമെന്ന് പറഞ്ഞ ഗൗതം പുറത്ത് പോയി ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങി വന്നില്ല. പലതവണ ഫോണില്‍ വിളിച്ചെങ്കിലും ഭര്‍ത്താവ് മറുപടി നല്‍കിയില്ല.

തുടര്‍ന്ന് പതിനൊന്നരയോടെ താന്‍ പോകുന്നുവെന്ന് വാട്‌സാപ്പില്‍ ഭര്‍ത്താവിന് നന്ദിനി സന്ദേശം അയക്കുകയായിരുന്നു. വീട്ടിലേക്ക് വേഗം എത്തണമെന്നും കുട്ടികള്‍ക്ക് ഭക്ഷണം നല്‍കണമെന്നും അവരുടെ കാര്യങ്ങള്‍ നന്നായി നോക്കണമെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു. ഇത് കണ്ട് പരിഭ്രാന്തനായ ഗൗതം ഉടന്‍ തന്നെ വീട്ടിലേക്ക് എത്തുകയായിരുന്നു. വീട്ടിലെത്തി വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് നന്ദിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. കോളേജ് പഠനകാലം മുതലുള്ള പരിചയമായിരുന്നു ഗൗതവും നന്ദിനിയും തമ്മില്‍. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version