ദുബായ്: ബിസിനസ് ആവശ്യങ്ങള്‍ക്കും വിനോദ സഞ്ചാരത്തിനും ജോലി അന്വേഷണത്തിനും മറ്റുമായി ടൂറിസ്റ്റ് വിസയില്‍ ധാരാളം പേര് എത്തുന്ന സ്ഥലമാണ് ദുബായ്. അവധിക്കാലത്ത് കുടുംബക്കാരെ ടൂറിസ്റ്റ് വിസയില്‍ കൊണ്ടുവരുന്നവരുമുണ്ട്. മുപ്പതോ അറുപതോ ദിവസത്തേക്കാണ് ദുബായില്‍ ടൂറിസ്റ്റ് വിസകള്‍ അനുവദിക്കുന്നത്. എന്നാല്‍ ഈ കാലയളവിനകത്ത് തന്നെ ദുബായില്‍ നിന്ന് വിമാനം കയറുക എന്നത് വളരെ പ്രധാനമാണ്. അല്ലാത്ത പക്ഷം അധികമായി താമസിക്കുന്ന ഓരോ ദിവസത്തിനും വലിയ തുക പിഴയായി നല്‍കേണ്ടിവരും. ഇതൊഴിവാക്കാന്‍ വിസ കാലാവധി തീരുന്നതിന് മുമ്പ് തന്നെ അത് നിയമവിധേയമായി എക്സ്റ്റന്റ് ചെയ്യാം. നിങ്ങള്‍ എടുത്ത ടൂറിസ്റ്റ് വിസ 30
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) വെബ്സൈറ്റ് വഴിയാണ് വിസ പുതുക്കുന്നതെങ്കില്‍:-
– നിങ്ങളുടെ ഇമെയില്‍ വിലാസം ഉപയോഗിച്ച് ജിഡിആര്‍എഫ്എ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക
– നിങ്ങളുടെ യൂസര്‍നെയിമില്‍ ലോഗിന്‍ ചെയ്യുക
– ന്യൂ ആപ്ലിക്കേഷന്‍ എന്നത് ക്ലിക്ക് ചെയ്യുക
– മെസെല്ഫ് (Myself) എന്നത് ക്ലിക്ക് ചെയ്യുക
– തുടര്‍ന്ന് വരുന്ന പേജില്‍ ബാധകമാകുന്നിടത്ത് വിവരങ്ങള്‍ പൂരിപ്പിക്കുക.
– നിങ്ങളുടെ പാസ്പോര്‍ട്ട് കോപ്പി അറ്റാച്ച് ചെയ്യുക
– സേവന ഫീസ് അടയ്ക്കുക. (അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതി കൂടാതെ 600 ദിര്‍ഹമാണ് വിസ എക്സ്റ്റന്‍ഷന്‍ ഫീസ്)
ജിഡിആര്‍എഫ്എയുടെ മൊബൈല്‍ ആപ്പ് വഴിയാണ് വിസ പുതുക്കുന്നതെങ്കില്‍:-
– മൊബൈല്‍ ആപ്പില്‍ സൈന്‍ അപ്പ് / ലോഗിന്‍ ചെയ്യുക.
– ഡാഷ്ബോര്‍ഡില്‍ പോയി ആശ്രിത വിസ വിവരങ്ങള്‍ ഓപ്പണ്‍ ചെയ്യുക.
– റിന്യൂ റെസിഡന്‍സ് എന്ന ഐക്കണില്‍ ടാപ്പ് ചെയ്യുക.
– ആവശ്യമായ വിശദാംശങ്ങള്‍ പൂരിപ്പിക്കുക.
– ഡെലിവറി രീതി തിരഞ്ഞെടുക്കുക.
– നിങ്ങളുടെ പാസ്പോര്‍ട്ട് കോപ്പി അറ്റാച്ച് ചെയ്യുക
– ഫീസ് പെയ്മെന്റ് പൂര്‍ത്തിയാക്കുക.
– എസ്എംഎസ്/ഇമെയില്‍ സ്ഥിരീകരണത്തിനായി കാത്തിരിക്കുക.
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (ഐസിപി) വെബ്സൈറ്റ് വഴിയാണ് വിസ പുതുക്കുന്നതെങ്കില്‍:-
– നിങ്ങളുടെ ഇമെയില്‍ വിലാസം ഉപയോഗിച്ച് ഐസിപി വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക
– നിങ്ങളുടെ യൂസര്‍നെയിം ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക
– പബ്ലിക് വിസ സര്‍വീസസ് എന്നത് ക്ലിക്ക് ചെയ്യുക
– എക്സ്റ്റന്‍ഷന്‍ ഓഫ് കറന്റ് വിസ എന്നത് ക്ലിക്ക് ചെയ്യുക
– ആപ്ലിക്കേഷന്‍ ഡാറ്റ പൂരിപ്പിക്കുക
– നിങ്ങളുടെ പാസ്പോര്‍ട്ട് കോപ്പി അറ്റാച്ച് ചെയ്യുക
– ഫീസ് അടയ്ക്കുക
– എസ്എംഎസ് /ഇമെയില്‍ സ്ഥിരീകരണത്തിനായി കാത്തിരിക്കുക
ആമിര്‍ സര്‍വീസ് സെന്റര്‍ വഴിയാണ് വിസ പുതുക്കുന്നതെങ്കില്‍:-
– അടുത്തുള്ള കസ്റ്റമര്‍ ഹാപ്പിനസ് സെന്റര്‍ സന്ദര്‍ശിക്കുക.
– ഓട്ടോമേറ്റഡ് ടേണ്‍ ടിക്കറ്റ് എടുത്ത് കാത്തിരിക്കുക.
– വിസ പുതുക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുക
– നിങ്ങളുടെ പാസ്പോര്‍ട്ട് കോപ്പിയും വിസ കോപ്പിയും കസ്റ്റമര്‍ സര്‍വീസ് ജീവനക്കാരന് നല്‍കുക.
– സേവന ഫീസ് അടയ്ക്കുക.
ആമിര്‍ വെബ്സൈറ്റ് വഴിയാണ് വിസ പുതുക്കുന്നതെങ്കില്‍:-
– amer247.com ഓപ്പണ്‍ ചെയ്യുക
– മുകളില്‍ വലത് കോണിലുള്ള ‘യുഎഇ ടൂറിസ്റ്റ് വിസ’ ക്ലിക്ക് ചെയ്യുക.
– ദിവസങ്ങളുടെ എണ്ണം, സാധുത, വില എന്നിവയെ അടിസ്ഥാനമാക്കി 14 തരം ടൂറിസ്റ്റ് വിസകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പുതിയ ടാബിലേക്ക് നിങ്ങളെ റീഡയറക്ട് ചെയ്യും.
– നിങ്ങള്‍ക്ക് അനുയോജ്യമായത് തിരഞ്ഞെടുത്ത് അപ്ലൈ നൗ എന്നത് ക്ലിക്ക് ചെയ്യുക.
– ഫീസ് അടയ്ക്കുക. കംപ്ലീറ്റ് ദി പ്രോസസ് എന്നത് ക്ലിക്ക് ചെയ്യുക.
(വിസ എക്സ്റ്റന്‍ഷന്‍ ഫീസ് 600 ദിര്‍ഹവും അഞ്ച് ശതമാനം നികുതിയും ആണെങ്കിലും, വ്യക്തി രാജ്യത്തിനകത്ത് നിന്നാണ് പുതുക്കുന്നതെങ്കില്‍ തുകയില്‍ വ്യത്യാസമുണ്ടാവാം എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്). വിസ എക്സ്റ്റന്ഷമു വേണ്ടിയുള്ള അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞ് 48 മണിക്കൂറിനുള്ളില്‍ വിസ എക്സ്റ്റന്റ് ചെയ്തു കൊണ്ടുള്ള സന്ദേശം നിങ്ങള്‍ക്ക് ലഭിക്കും.