ദമാം: ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി ദമാമിൽ വെച്ച് മരിച്ചു. ആലപ്പുഴ, കായംകുളം സ്വദേശിമുഹമ്മദ് നസീം ആണ് മരിച്ചത്. 48 വയസായിരുന്നു. മണ്ണിൽ ജ്വലറി കുടുംബാംഗം ആണ്. പരേതനായ അബ്ദുൽ ഹക്കീമിന്റെയും കുഞ്ഞുമോൾ ഹക്കീമിന്റെയും മകൻ ആണ് നസീം. വെള്ളിയാഴ്ച ഉച്ചക്ക് താമസിക്കുന്ന സ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടു. തുടർന്ന് ഒപ്പമുള്ളവർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അവിടെ എത്തി നില വഷളാകുകയായിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമനടപടികൾ പൂർത്തിയാക്കി കൊണ്ടിരിക്കുകയാണ്. നവോദയപ്രവർത്തകരുടെയും, ജീവകാരുണ്യപ്രവർത്തകൻ ഇതിന് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. ഭാര്യ : റീജ. മക്കൾ : നേഹ, ലിയ, റിയാസ് (വിദ്യാർഥികൾ).