Gulf

ഹൃദയാഘാതം; ദുബായില്‍ കണ്ണൂര്‍ സ്വദേശി നിര്യാതനായി

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം കണ്ണൂര്‍ സ്വദേശി ദുബായില്‍ നിര്യാതനായി. കൂടാളിയിലെ പരേതനായ തൈക്കണ്ടി മുഹമ്മദിന്റെ മകന്‍ കാനിച്ചേരി മാവിലാച്ചലില്‍ ടി കെ അബ്ദുല്‍ നാസറാണ് മരിച്ചത്. 52 വയസായിരുന്നു. മയ്യിത്ത് കാനിച്ചേരി ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. 20 വര്‍ഷം റൂവിയില്‍ പ്രവാസിയായിരുന്നു. മാതാവ്: ടി കെ മറിയുമ്മ ഭാര്യ: സാജിത മക്കള്‍: ഫര്‍ഹാന, ഫസ്‌ന, നാസര്‍, മുഹമ്മദ് സായി. മരുമകന്‍: മുഹമ്മദ് അജ്മല്‍. സഹോദരങ്ങള്‍: അബ്ദുല്‍ അസീസ്, അഷറഫ്, റഫീഖ്, മുനീര്‍, നിയാസ്, ഹാഷിം, സാജിത, റഹ്‌മത്ത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version