ദോഹ: അവധിക്കാലം അടുത്തതിനാൽ രാജ്യത്തേക്കുള്ള യാത്രക്കാരുടെ എണ്ണ കൂടാനും മറ്റു രാജ്യങ്ങളിലേക്ക് ഖത്തറിൽ നിന്ന് യാത്രക്കാർ പുറപ്പെടാനും തുടങ്ങുന്നതോടെ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം കൂടും എന്ന് മുന്നറിയിപ്പുമായി ഹമദ് രാജ്യാന്തര വിമാനത്താവളം അധികൃതർ. യാത്രക്കാർക്ക് മാർഗനിർദേശങ്ങളുമായി ആണ് വിമാനത്താവള അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ സ്കൂളുകൾക്ക് ശൈത്യകാല അവധി തുടങ്ങാൻ പോകുകയാണ്. രാജ്യത്തിന് പുറത്തേക്ക് പോകുന്നവരുടെ എണ്ണം കൂടുതൽ ആണ്. ഇതോടെയാണ് വിമാനത്താവളത്തിൽ പാലിക്കേണ്ട മാർഗനിർദേശങ്ങൾ അധികൃതർ പുറത്തിറക്കിയിരിക്കുന്നത്.
ഡിജിറ്റൽ വേ ഫൈൻഡർ യാത്രക്കാർക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. വിമാനത്താവളത്തിനുള്ളിൽ എല്ലായിടത്തേക്കും വഴികാട്ടാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഡിജിറ്റൽ ടച്ച് പോയിന്റുകളിലുമുള്ള ക്യുആർ കോഡുകൾ ഉപയോഗിച്ച് ടെർമിനലിൽ വഴി തെറ്റാതെ സഞ്ചരിക്കാൻ സാധിക്കും. പാസഞ്ചർ ഡിജിറ്റൽ അസിസ്റ്റൻസ് കിയോസ്കികളും ഇവിടെ ഘടിപ്പിച്ചിട്ടുണ്ട്. സഹായത്തിനായി ജീവനക്കാരും ഇവിടെ ഉണ്ട്. വിമാനത്താവളത്തിലെ തിരക്ക് കുറക്കാനും യാത്രാ നടപടികൾ വേഗത്തിലാക്കാനും യാത്രക്കാർ പാലിക്കണ്ട നിർദേശങ്ങൾ കഴിഞ്ഞ ദിവസം ആണ് ഇക്കാര്യം പുറത്തുവിട്ടത്.
ബാഗേജ് പരിധി ആനുകൂല്യങ്ങൾ നിശ്ചയിക്കുന്നത് വിമാനക്കമ്പനികളാണ് . ടിക്കറ്റ് എടുക്കുമ്പോൾ ബാഗേജ് പരിധിയെക്കുറിച്ച് അറിയണം. അനുവദിച്ച തൂക്കത്തിൽ കൂടുതൽ അകാതെ ഇരിക്കാൻ ശ്രമിക്കണം. വിമാനത്താവളത്തിലെ ഡിപ്പാർച്ചർ ഹാളിൽ തന്നെ ബാഗേജുകൾ റീ-പാക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്ന് ഭാരം തൂക്കുന്ന മെഷീൻ വഴി അളവ് കൃത്യമാക്കാം. സുരക്ഷാ പരിശോധന കഴിയുമ്പോൾ തന്നെ വാച്ചുകൾ, പേഴ്സ്, ആഭരണങ്ങൾ, ബെൽറ്റ് തുടങ്ങി വ്യക്തിഗത സാധനങ്ങൾ ട്രേകളിൽ നിന്ന് എടുക്കാൻ മറക്കരുത്.
ലാപ്ടോപ്പുകളും ടാബ്ലറ്റുകളും പുറത്തെടുക്കണം. ദോഹയിലേക്ക് എത്തുന്ന യാത്രക്കാരുടെ എണ്ണം ഒരോ ദിവസവും കൂടുന്നുണ്ട്. ബാഗേജുകൾ നൽകാൻ ഒരുപാട് സമയം നൽകരുത്. പ്രത്യേക ബാഗേജ് ബെൽറ്റുകളിലാണ് ഇത് പുറത്തെത്തുന്നത്. ഇത് കൃത്യമായി നോക്കി എടുക്കണം. നിരോധിത സാധനങ്ങൾ കൊണ്ടുവരാൻ പാടില്ല. ബാഗുകളിൽ അത്തരത്തിലുല്ള സാധനങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കണം. ജെല്ലുകൾ, ലിക്വിഡുകൾ, ഹോവർ ബോർഡുകൾ പോലുള്ള ചെറു വാഹനങ്ങൾ തുടങ്ങിയ ഒരു വസ്തുക്കളും ബാഗിൽ പാടില്ല.
ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാൻ 18 വയസിന് മുളികിൽ ഉള്ള പ്രവാസി താമസക്കാർക്ക് ഇ-ഗേറ്റുകൾ ഉപയോഗിക്കാം. യാത്രക്കാർ ഇമിഗ്രേഷൻ ഹാളിലെ ഇ-ഗേറ്റുകൾ ഉപയോഗിക്കണം. രാജ്യത്തേക്ക് ഹയാ വിസകളിൽ എത്തുന്നവർ ഈഇ ഗേറ്റുകൾ ഉപയോഗിക്കണം.