കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഇതുവരെ 39,000-ത്തിലധികം പേർ ഹജ്ജ് രജിസ്റ്റര്‍ ചെയ്തതായി ഹജ്ജ് കാമ്പയിൻസ് യൂനിയൻ മേധാവി അഹമ്മദ് അൽ ദുവൈഹി അറിയിച്ചു. ബുധനാഴ്ച ഹജ്ജ് രജിസ്ട്രേഷൻ അവസാനിക്കും. നേരത്തെ ഹജ്ജ് നിർവ്വഹിക്കാത്ത പൗരന്മാർക്കാണ് മുൻഗണന.
ഔഖാഫ് മന്ത്രാലയത്തിന്‍റെ പോര്‍ട്ടല്‍ വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ഒക്ടോബർ മാസത്തിലാണ് കുവൈറ്റിൽ ഹജ്ജ് രജിസ്ട്രേഷൻ ആരംഭിച്ചത്. ഹജ്ജ് എക്സിബിഷൻ്റെ അഞ്ചാമത്തെ പതിപ്പ് ഡിസംബർ 14 മുതൽ 20 വരെ നീട്ടുമെന്ന് അൽ-ദുവൈഹി പറഞ്ഞു. ഈ വർഷം 63 ഗ്രൂപ്പുകളായി 8,000 തീർത്ഥാടകർക്കാണ് ഹജ്ജ് ചെയ്യാൻ അവസരം ലഭിക്കുക