ദുബായ്: യുഎഇ നികുതി ഘടനയെ കുറിച്ചും , ഈ രംഗത്തെ നിയമ വിരുദ്ദ അക്കൗണ്ടിംഗ് പ്രശ്നങ്ങളെ കുറിച്ചും വിദഗ്ധരുമായി വ്യാപാരി വ്യവസായികൾ സംവദിച്ചു.നേരത്തേ രജിസ്റ്റർ ചെയ്ത, ബിസിനസ് സ്ഥാപനങ്ങളുടെ 200 ഓളം പ്രതിനിധികൾ വിദഗ്ധരുമായി സംവദിച്ച. ദുബായ് ലാവൻഡർ ഹോട്ടലിൽ നടന്ന പരിപാടി സാമ്പത്തിക വിദഗ്ധൻ കെ.വി. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യു. യു എ ഇ എന്ന രാജ്യത്തിനും ഇവിടെ വ്യാപാരം നടത്തുന്നവർക്കും സാമ്പത്തികമായ സുസ്ഥിരതയ്ക്കും പുതിയ നികുതി ഘടന വഴിയൊരുക്കുമെന്നും സത്യസന്തമായി ബിസിനസ് ചെയ്യുന്നവർക്ക് കൈ നിറച്ചു കൊടുത്ത ചരിത്രമാണ് ഈ രാജ്യത്തിനുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ സെഷനുകളിലായി മൂന്നു മണിക്കൂർ ഫിൻടോക്ക് നീണ്ടു. കോർപറേറ്റ് ടാക്സുമായി ബന്ധപ്പെട്ട സെഷനുകളിൽ ഹുസൈൻ അൽ ശംസി ചാർട്ടേഡ് അക്കൗണ്ടന്റ്സിലെ വിദഗ്ധരായ സി.എ. സമീർപി.എം, സി. എ. ഫൈസൽ സലീം, മൊഹമ്മദ് സലീം അറയ്ക്കൽ , നിയമ വിരുദ്ധ പ്രവണതകളെ കുറിച്ച് യാബ് ലീഗൽ സർവീസസിലെ അഡ്വക്കറ്റ് മുഹമ്മദ് മരയ്ക്കാർ പ്രതിനിധികളുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു. സലാം പാപ്പിനിശേരി നേതൃത്വം നൽകുന്ന യാബ് ലീഗൽ സർവീസസിന്റെ സേവനങ്ങളേ കുറിച്ച് ബിസിനസ് ഡവലപ്പ്മെന്റ് മാനേജർ ഫർസാന അബ്ദുൾ ജബ്ബാറും വിശധമായി സംസാരിച്ചു.
മീഡിയാവൺ എഡിറ്റോറിയൽ മേധാവി എം സി എ നാസർ, മീഡിയ വൺ ഗൾഫ് മാധ്യമം എക്സിക്യുട്ടീവ് കമ്മിറ്റി വൈസ് ചെയർമാൻ അബ്ദുൾ സലാം ഇളയാട് എന്നിവരും സംസാരിച്ചു.