കൊച്ചി: രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വർധന. അസംസ്കൃത എണ്ണവില ബാരലിന് 84.49 ഡോളറിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. എന്നാൽ രാജ്യത്തെ പ്രധാന നഗരങ്ങളിലും സംസ്ഥാനത്തും പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 107.71 രൂപയും, ഡീസൽ ലിറ്ററിന് 96.52 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 105.38 രൂപയാണ് വില. ഡീസൽ ലിറ്ററിന് 94.38 രൂപയാണ് വില. കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് ഇന്ന് 105.82 രൂപയും ഡീസലിന് 94.82 രൂപയുമാണ് വില. ന്യൂഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 96.72 രൂപയാണ് പുതുക്കിയ വില. ഡീസൽ ലിറ്ററിന് 89.62 രൂപയിൽ വിൽപ്പന നടത്തുന്നു. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 106.31 രൂപയും ഡീസൽ ലിറ്ററിന് 94.27 രൂപയുമാണ്.
ഇന്ത്യ, വരും വർഷങ്ങളിൽ കൽക്കരിയിൽ നിന്നുള്ള ഊർജ്ജ ഉല്പാദനം വർധിപ്പിക്കും. രാജ്യത്തെ വർധിച്ച് ഊർജ്ജോപഭോഗം കാരണം ഡിമാൻഡ് കുതിച്ചുയർന്നതാണ് കാരണം. വൈദ്യുതി ഉല്പാദനം പരമാവധി വർധിപ്പിക്കുക എന്നതും ലക്ഷ്യമാണ്. ഇതിനായി ഇറക്കുമതി ചെയ്ത കൽക്കരി ഉപയോഗിക്കും.
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ബിപിസിഎൽ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവയുൾപ്പെടെ പൊതുമേഖലാ കമ്പനികൾ, അന്താരാഷ്ട്ര ക്രൂഡ് ബെഞ്ച്മാർക്ക് വിലകൾക്കും, വിദേശ വിനിമയ നിരക്കുകൾക്കും ആനുപാതികമായിട്ടാണ് ഇന്ധനവില പരിഷ്കരിക്കുന്നത്.