മനാമ: ലോക ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ച ബഹ്റൈനിലേക്ക് കൂടുതൽ പരിപാടികൾ എത്തുന്നു. അന്താരാഷ്ട്ര ടൂറിസം ഇവന്റ് ആയ 2024ൽ നടക്കുന്ന ഗ്യാസ്ട്രോണമി ടൂറിസത്തെക്കുറിച്ചുള്ള ഒമ്പതാമത് വേൾഡ് ഫോറത്തിന് ആതിഥേയത്വം വഹിക്കാനുള്ള അവസരമാണ് ബഹ്റെെനിന് ലഭിച്ചിരിക്കുന്നത്.
ഭക്ഷണവും സംസ്കാരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനമാണ് ഗ്യാസ്ട്രോണമി. ഒരോ രാജ്യത്തുള്ള ഭക്ഷണം, സംസ്കാരം എന്നിവ വിത്യാസ്ഥമാണ്. പല സ്ഥലങ്ങളിലും ഭക്ഷണം വിളമ്പുന്ന രീതി തന്നെ വിത്യാസ്ഥമാണ്. ചില സ്ഥലങ്ങളിലെ പാചകരീതികൾ വിത്യാസപ്പെട്ടിരിക്കും ഇതെല്ലാം എന്താണെന്ന് മനസ്സിലാക്കാനുള്ള അവസരം ലഭിക്കും.
ഗ്യാസ്ട്രോണമി ടൂറിസത്തെക്കുറിച്ചുള്ള എട്ടാമത് വേൾഡ് ഫോറം നടന്നത് സ്പെയിനിൽ ആയിരുന്നു. അവിടെ വെച്ചാണ് അടുത്ത വർഷത്തെ ഫോറം നടക്കുന്ന രാജ്യത്തെ പ്രഖ്യാപിച്ചത്. യു.എൻ.ഡബ്ല്യു.ടി.ഒ ബാസ്ക് പാചക കേന്ദ്രവും ചേർന്ന് സ്പാനിഷ് സർക്കാറിന്റെ പിന്തുണയോടെ ഇത്തവണത്തെ ഫോറം സംഘടിപ്പിച്ചത്
അടുത്ത വർഷത്തെ ഫോറമാണ് ബഹ്റെെനിൽ നടക്കുക. ഇതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ഈ വർഷം മുതൽ തന്നെ നടക്കും. ആദ്യമായാണ് മിഡിൽ ഈസ്റ്റിൽ ഈ പരിപാടി നടക്കാൻ പോകുന്നത്. ഗൾഫ് രാജ്യങ്ങളിലെ ഭക്ഷണ പ്രേമികളെ കാത്തിരിക്കുന്നത് വളരെ വലിയ ഒരു അവസരമാണ്. പ്രാദേശിക ഭക്ഷണങ്ങൾ രുചിച്ച് നോക്കാൻ സാധിക്കും. വിവിധ തരത്തിലുള്ള ഭക്ഷണ മേളകളിൽ പങ്കെടുക്കാൻ സാധിക്കും. പാചക ക്ലാസുകൾ ഉണ്ടായിരിക്കും ഇതിൻ പങ്കെടുക്കാൻ സാധിക്കും. വിവിധ തരത്തിലുള്ള രുചികൾ പരീക്ഷിക്കാൻ സാധിക്കും. ഫോറത്തിന്റെ ഭാഗമായി ഇവിടെയത്തുന്ന സഞ്ചാരികൾക്ക് വിവിധ തരത്തിലുള്ള ഭക്ഷണം കഴിക്കാൻ സാധിക്കും. ഇതിന് വേണ്ടിയുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരിക്കും.