ഷാര്‍ജ: യുഎഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ മുന്‍ സെക്രട്ടറി എന്‍ വി നിസാര്‍ (53) ഷാര്‍ജയില്‍ നിര്യതാനായി. എറണാകുളം ആലുവ സ്വദേശിയായ ഇദ്ദേഹം യുഎഇയില്‍ സ്വന്തമായി സംരംഭം നടത്തിവരികയായിരുന്നു. നേരത്തെ ദുബായ് ഇറാനി ഹോസ്പിറ്റലില്‍ ഫര്‍മസിസ്റ്റായി ജോലി ചെയ്തിരുന്നു.
ദുബായ് അല്‍ഖൂസ് അല്‍മനാര്‍ സെന്റര്‍ മദ്റസയുടെ മലയാളം വിഭാഗം സെക്രട്ടറിയായിരുന്നു. മൃതദേഹം ദുബായ് അല്‍ഖൂസ് ഖബര്‍സ്ഥാനില്‍ മറവുചെയ്തു.
ഭാര്യ: സീനത്ത്, മക്കള്‍: സഫ്വാന് (കെയ്റോ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി), നാമിയ, ഹാഫിസ് മുആദ്.