Bahrain

ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യിൽ ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന

Published

on

ബഹ്റെെൻ: ബഹ്റെെനിലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ വർധന. ഈ വർഷം ആദ്യ പകുതിയിൽ പ്രവാസി തൊഴിലാളികളിൽനിന്ന് 24,820 അപേക്ഷകൾ ലഭിച്ചതായി പാർലമെന്ററി കമ്മിറ്റിക്ക് നൽകിയ മറുപടിയിലാണ് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ഇക്കാര്യം അറിയിച്ചത്.

19,442 അപേക്ഷകൾ ഇപ്പോൾ അംഗീകരിച്ചു. ഈ വർഷം പകുതിയിൽ ആണ് അപേക്ഷകരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിരിക്കുന്നത്. ആദ്യ പാദത്തിൽ 2426 അപേക്ഷകൾ ലഭിച്ചപ്പോൾ രണ്ടാം പാദത്തിൽ 22,394 അപേക്ഷകൾ ആണ് ലഭിച്ചത്. ബഹ്റൈനിൽ താമസിക്കുകയും ഫ്ലെക്സി പെർമിറ്റ് കൈവശം വെക്കുകയും ചെയ്യുന്ന പ്രവാസി തൊഴിലാളികളെ ക്രമപ്പെടുത്തുക എന്ന ലക്ഷ്യംവെച്ചാണ് കഴിഞ്ഞ ഡിസംബറിൽ തൊഴിലാളികളുടെ രജിസ്ട്രേഷൻ സംവിധാനം ആരംഭിച്ചത്.

വീട്ടുജോലിക്കാർക്കുള്ള അപേക്ഷകൾ ഈ വർഷം കുറഞ്ഞു. 12,294 അപേക്ഷകളാണ് ലഭിച്ചത്. കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ ഇത് 17,653 ആയിരുന്നു. ഈ വർഷം പുതിയ തൊഴിലാളികളുടെ 90,899 അപേക്ഷകളാണ് ലഭിച്ചത്. 2022 രണ്ടാം പകുതിയിൽ ഇത് 1,14,097 ആയിരുന്നു
ഫ്ലെക്സി വിസയിലുള്ള പ്രവാസികളും സാധുതയുള്ള വർക്ക് പെർമിറ്റ് ഇല്ലാത്തവരും കുറയും സന്ദർശന വിസയിൽ വരുന്നവരുടെ അപേക്ഷകൾ സ്വീകരിക്കില്ലെന്ന് എൽ.എം.ആർ.എ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version