യുഎഇ: ഒരു ഇടവേളയ്ക്ക് ശേഷം ദുബായിൽ വീണ്ടും മഴയെത്തുന്നു. വരുന്ന ഞായർ തിങ്കൾ ദിവസങ്ങളിലാണ് മഴ പെയ്യാൻ സാധ്യതയെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. രാജ്യത്ത് മഴക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു.
കിഴക്ക് തീരപ്രദേശങ്ങളിലാണ് കനത്ത മഴ വരുന്നത്. ചെറുതും വലുതുമായ കാറ്റിന് ഇവിടെ സാധ്യതയുണ്ട്. രാജ്യത്തെ മിക്ക സ്ഥലങ്ങളിലും തണുത്ത കാലാവസ്ഥ ആയിരിക്കും. മേഘാവൃതവുമായ അന്തരീക്ഷമായിരിക്കും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകുന്നു.
ഒമാൻ കടലിലും, അറബികടലിലും അന്തരീക്ഷ പ്രക്ഷുബ്ധമായിരിക്കും. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ലഭിച്ച മഴക്ക് തുല്യമാണ് കഴിഞ് ദിവസം ലഭിച്ച മഴയെന്ന് അധികൃതർ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പെയ്ത പെട്ടെന്നുള്ള മഴ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടുകൾ രൂപീകരിച്ചു. ഫെബ്രുവരി 11 മുതൽ 15 വരെ യു.എ.ഇ 27 ക്ലൗഡ് സീഡിങ് ഓപറേഷനുകൾ നടത്തിയതും രാജ്യത്തെ മഴ വർധിക്കാൻ സഹായിച്ചിരുന്നു.