India

തമിഴ്‌നാട്ടിൽ വ്യാജമദ്യം കഴിച്ച് സ്ത്രീ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു; നാല് പൊലീസുകാർക്ക് സസ്‌പെൻഷൻ

Published

on

ചെന്നൈ: തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ എക്കിയാർകുപ്പം തീരദേശ ഗ്രാമത്തിൽ വ്യാജമദ്യം കഴിച്ച് അഞ്ച് പേർ മരിച്ചു. നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ 25 കാരനെ പൊലീസ് അറസ്റ്റു ചെയ്തു. വ്യാജമദ്യ വിൽപ്പനയെക്കുറിച്ച് വിവരം ലഭിച്ചും നടപടിയെടുക്കാത്തതിനെ തുടർന്ന് നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.

മദ്യം കഴിച്ച് അവശനിലയിലായ മത്സ്യത്തൊഴിലാളികളെ പുതുച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് സെന്റർ, പോണ്ടിച്ചേരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (പിംസ്) എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. മലർവിഴി (60), ശങ്കർ (55), ധരണിവേൽ (50), സുരേഷ് (65), രാജമൂർത്തി (55) എന്നിവരാണ് മരിച്ചതെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

വില്ലുപുരത്തിനടുത്ത് മരക്കാനം സ്വദേശി അമരൻ (25) ആണ് മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

വ്യാജ മദ്യത്തിന്റെ 200 മില്ലി പാക്കറ്റ് 30 രൂപയ്ക്കാണ് വിൽക്കുന്നത്. “ചിലർ ഒരു ദിവസം ഏഴോ എട്ടോ പാക്കറ്റുകൾ കുടിക്കാറുണ്ട്. വർഷങ്ങളായി ഒരേ വിൽപ്പനക്കാരനിൽ നിന്നാണ് ഇത് വാങ്ങുന്നതെന്ന് ഇരകൾ വെളിപ്പെടുത്തിയതായി പൊലീസ് പറയുന്നു. ശനിയാഴ്ച 15- ലധികം പേർ അമരനിൽ നിന്ന് മദ്യം വാങ്ങിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഞായറാഴ്ച വൈകുന്നേരത്തോടെ ഇവരിൽ എട്ടുപേരെ പുതുച്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അനധികൃത മദ്യത്തിന്റെ വിതരണത്തെക്കുറിച്ചെല്ലാമുള്ള വിവരങ്ങൾ ജില്ലാ പൊലീസ് ഇന്റലിജൻസിന് നേരത്തെ ലഭിച്ചിരുന്നു.എന്നിട്ടും പൊലീസ് വേണ്ട നടപടിയെടുത്തിരുന്നില്ല.ഇതിനെതിരെ പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തി. പിന്നാലെയാണ് നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്യാൻ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് സി ശൈലേന്ദ്ര ബാബു ഉത്തരവിട്ടത്. അരുൺ വടിവേൽ അഴകൻ, മരിയ സോബി മഞ്ജുള സബ് ഇൻസ്പെക്ടർമാരായ കെ ദീപൻ, ശിവ ഗുരുനാഥൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version