Connect with us

Qatar

ഖത്തര്‍ ലോകകപ്പിന്റെ സംഘാടക മികവിനെ പ്രശംസിച്ച് ഫിഫ പ്രസിഡന്റ്

Published

on

ദോഹ: ഖത്തര്‍ ലോകകപ്പ് അവിസ്മരണീയ അനുഭവമെന്ന് ഫിഫ പ്രസിഡന്റ് ജിയാനോ ഇന്‍ഫാന്റിനൊ. ലോകകപ്പ് നടത്തിപ്പില്‍ ഖത്തറിന്റെ ആതിഥേയത്വത്തെ പ്രശംസിച്ചുകൊണ്ടാണ് ഇന്‍ഫാന്റിനൊ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. ഫിഫ ബെസ്റ്റ് 2023 പുരസ്‌ക്കാരദാന ചടങ്ങിലാണ് ഫിഫ പ്രസിഡന്റ് 2022 ലോകകപ്പ് മികച്ചതാക്കിയ ഖത്തറിന്റെ സംഘാടക മികവിനെ പ്രശംസിച്ചത്. തിങ്കളാഴ്ച്ച സൂറിച്ചിലാണ് പ്രൗഢ ഗംഭീരമായ ഫിഫ ബെസ്റ്റ് 2023 പുരസ്‌ക്കാരദാന ചടങ്ങ് നടന്നത്.

ഖത്തര്‍ ലോകകപ്പിന്റെ താരമായ അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസ്സി മികച്ച താരമായി പുരസ്‌ക്കാരമേറ്റുവാങ്ങിയ ചടങ്ങിനിടെയാണ് ഖത്തര്‍ ലോകകപ്പിന്റെ സംഘാടന മികവിനെ ജിയാനോ ഇന്‍ഫാന്റിനൊ പ്രശംസിക്കുന്നത്. ‘ഈ അവസരം ഖത്തറിന് നന്ദി പറയാന്‍ ഉപയോഗിക്കുകയാണ്. ഏറ്റവും മനോഹരവും മികവുറ്റരീതിയിലുമാണ് ഖത്തര്‍ ലോകകപ്പിന് വേദിയൊരുക്കിയത്. ലോകകപ്പ് അവിസ്മരണീയ അനുഭവമായിരുന്നു.ഫൈനല്‍ ഉള്‍പ്പടെയുള്ള പല മത്സരങ്ങളും പ്രൗഢ ഗംഭീരമായാണ് ഖത്തര്‍ സംഘടിപ്പിച്ചത്. അര്‍ജന്റീന-ഫ്രാന്‍സ് ഫൈനല്‍ മത്സരം ലോകകപ്പിന്റെ ചരിത്രത്തിലെ മികച്ച മല്‍സരങ്ങളിലൊന്നായിരുന്നു’, ഇന്‍ഫാന്റിനോ അഭിപ്രായപ്പെട്ടു.

2022ലെ ലോകകപ്പ് ഫുട്ബാള്‍ മത്സരം മികച്ച രീതിയില്‍ സംഘടിപ്പിച്ചതിനാണ് ഖത്തറിനെ ഫിഫ പ്രസിഡന്റ് ജിയാനോ ഇന്‍ഫാന്റിനോ അഭിനന്ദിച്ചത്. ലോകത്താകെയുള്ള ഫുട്ബാള്‍ ആരാധകര്‍ക്ക് ആഹ്ലാദം പകരുന്ന രീതിയിലാണ് ഖത്തര്‍ ലോകകപ്പ് മത്സരം സംഘടിപ്പിച്ചതെന്നാണ് ഇന്‍ഫാന്റിനൊ ഖത്തറിനുമേല്‍ പ്രശംസ ചൊരിഞ്ഞത്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

ഖത്തറിൽ ചികിത്സയിലായിരുന്ന എറണാകുളം സ്വദേശി നിര്യാതനായി

Published

on

By

ദോഹ: ഖത്തറില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന എറണാകുളം സ്വദേശി നിര്യാതനായി. എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി ജിബിന്‍ ജോണ്‍ (44) ആണ് മരിച്ചത്. കുറച്ചുനാളുകളായി ഖത്തര്‍ ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ജിബിന്‍. ജിബിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു. പ്രവാസി വെല്‍ഫെയര്‍ റീപാട്രിയേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനായുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്. ഖത്തരി ഇന്‍ഡസ്ട്രിയല്‍ ഇക്വിപ്‌മെന്റ് കമ്പനിയില്‍ എന്‍ജിനീയറായിരുന്നു ജിബിന്‍. ഭാര്യ: രമ്യ, പിതാവ്: ജോണ്‍, മാതാവ്: ഫിലോമിന.

Continue Reading

Gulf

ആവേശമായി സൂഖ് വാഖിഫിലെ ആദ്യ ഇന്ത്യന്‍ മാമ്പഴ മേള; വിറ്റുപോയത് 1269 ക്വിന്റല്‍ മാങ്ങകള്‍

Published

on

By

ദോഹ: ഖത്തറിലെ പരമ്പരാഗത വ്യാപാര കേന്ദ്രമായ സൂഖ് വാഖിഫില്‍ നടന്ന ഇന്ത്യന്‍ മാമ്പഴ പ്രദര്‍ശനം ‘ഇന്ത്യന്‍ ഹംബ’യ്ക്ക് ലഭിച്ചത് മധുരം നിറഞ്ഞ സ്വീകരണം. ജൂണ്‍ എട്ടിന് സമാപിച്ച 10 ദിവസത്തെ മാമ്പഴ മേളയില്‍ ആകെ 1269.35 ക്വിന്റല്‍ മാമ്പഴം വിറ്റഴിച്ചതായി അധികൃതര്‍ അറിയിച്ചു. 2024 മെയ് 30 മുതല്‍ ജൂണ്‍ 8 വരെയായിരുന്നു പ്രദര്‍ശനം. സൂഖ് വാഖിഫും ഖത്തറിലെ ഇന്ത്യന്‍ എംബസിയും സംയുക്തമായാണ് മേള സംഘടിപ്പിച്ചത്.

അല്‍ഫോന്‍സാ, ബംഗനപ്പള്ളി, നീലം, മാല്‍ഗോവ എന്നിവയുള്‍പ്പെടെ ഇന്ത്യയില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന മാമ്പഴ ഇനങ്ങളുമായി 60 കമ്പനികള്‍ മാമ്പഴ മേളയില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. മികച്ച സ്വീകാര്യതയാണ് ഹംബ മാംഗോ ഫെസ്റ്റിവലിന് സ്വദേശികളില്‍ നിന്നും വിദേശികളില്‍ നിന്നും ലഭിച്ചതെന്ന് ഫെസ്റ്റിവലിന്റെ ജനറല്‍ സൂപ്പര്‍വൈസര്‍ ഖാലിദ് സെയ്ഫ് അല്‍ സുവൈദി പറഞ്ഞു. ഈ എക്‌സിബിഷനില്‍ ഞങ്ങള്‍ മികച്ച വിജയം കൈവരിച്ചു. പൊതുജനങ്ങളുടെ പങ്കാളിത്തം പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു.’- അദ്ദേഹം ഖത്തര്‍ ടിവിയോട് പറഞ്ഞു.

പത്തുദിവസം നാണ്ട ഉത്സവത്തിന്റെ ആദ്യ ദിവസം തന്നെ 8,500 കിലോ മാമ്പഴങ്ങളാണ് വില്‍പ്പന നടത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളിലും മികച്ച വില്‍പ്പന നടന്നു. അവസാന രണ്ടു ദിവസങ്ങളില്‍ വില്‍പ്പന 13,000ത്തിനു മുകളിലായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള പ്രവാസികളായ മാമ്പഴ പ്രേമികള്‍ക്ക് പുറമെ, സ്വദേശികളും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളും മാമ്പഴ രുചി വൈവിധ്യങ്ങള്‍ ആസ്വദിക്കാന്‍ മേളയിലെത്തി. വൈവിധ്യമാര്‍ന്ന മാമ്പഴ രുചികള്‍ അറിയാനും വാങ്ങാനുമായി ഓരോ ദിനവും ആയിരങ്ങളാണ് മേളയിലെത്തിയത്. നൂറിലേറെ ഔട്ട്ലെറ്റുകള്‍ മേളയില്‍ പങ്കാളികളായി. ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റുകളായ ലുലു, സഫാരി, ഗ്രാന്‍ഡ് തുടങ്ങിയ മുന്‍നിര സ്ഥാപനങ്ങളും മേളയില്‍ സജീവമായിരുന്നു. ഇന്ത്യയില്‍ നിന്നും മാമ്പഴങ്ങളെത്തിക്കാന്‍ ഖത്തര്‍ എയര്‍വേസ് കാര്‍ഗോ പ്രത്യേക ഇളവുകളും നല്‍കിയിരുന്നു. സൂഖ് വാഖിഫില്‍ ആദ്യമായൊരുക്കിയ മാമ്പഴമേള വന്‍ വിജയമായ സാഹചര്യത്തില്‍ വരും വര്‍ഷങ്ങളിലും ഇത് തുടരുമെന്നാണ് മാമ്പഴ പ്രേമികളുടെ കണക്കുകൂട്ടല്‍.

Continue Reading

Gulf

വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവച്ചില്ലെങ്കില്‍ ഹമാസ് നേതാക്കളെ അറസ്റ്റ് ചെയ്യുമെന്ന് ഖത്തര്‍ ഭീഷണിപ്പെടുത്തിയോ?

Published

on

By

ദോഹ: മാസങ്ങളായി തുടരുന്ന പലസ്തീന്‍- ഇസ്രായേല്‍ സംഘര്‍ഷത്തിന് അറുതി വരുത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ ഖത്തറില്‍ കഴിയുന്ന ഹമാസിന്റെ മുതിര്‍ന്ന നേതാക്കളെ അറസ്റ്റ് ചെയ്യുമെന്ന് ഈജിപ്തും ഖത്തറും ഹമാസിനെ ഭീഷണിപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ഗാസയില്‍ വെടിനിര്‍ത്തലിനും ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നതിനുമായി വൈറ്റ് ഹൗസ് അവതരിപ്പിച്ച കരാറില്‍ ഒപ്പുവെക്കാന്‍ ദോഹയിലെ ഹമാസിന്റെ നേതൃത്വത്തിന്മേല്‍ രണ്ട് മധ്യസ്ഥ രാജ്യങ്ങളും സമ്മര്‍ദ്ദം ചെലുത്തിയതായി വാള്‍സ്ട്രീറ്റ് ജേണലാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.

ഹമാസിനെ കൊണ്ട് കരാര്‍ അംഗീകരിപ്പിക്കാന്‍ അവര്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഭാഗമായിട്ടാണ് അറസ്റ്റ് ഭീഷണി മുഴക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ച ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി യുഎസ് പ്രസിഡന്റ് ഫോണില്‍ സംസാരിക്കുകയും കരാറിന് ഹമാസിന്റെ അംഗീകാരം ഉറപ്പാക്കാന്‍ ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ഖത്തറിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ ഹമാസ് നേതാക്കള്‍ക്കെതിരേ നടപടിയെക്കുമെന്ന രീതിയില്‍ ഖത്തറും ഈജിപ്തും ഹമാസിനെ ഭീഷണിപ്പെടുത്തിയതായി വാള്‍സ്ട്രീറ്റ് ജേണല്‍ വാര്‍ത്ത നല്‍കിയത്. ഈ വിഷയത്തിലെ മേഖലയിലെ മധ്യസ്ഥരെ ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ട്. ഹമാസ് നേതാക്കളുടെ സ്വത്തുക്കള്‍ മരവിപ്പിക്കുമെന്നും ഖത്തര്‍ തലസ്ഥാനത്ത് നിന്ന് പുറത്താക്കുമെന്നും വേണ്ടിവന്നാല്‍ അറസ്റ്റ് ചെയ്യുമെന്നുമാണ് രണ്ട് രാജ്യങ്ങളും ഹമാസിനെ ഭീഷണിപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഖത്തറും ഈജിപ്തും തങ്ങളുടെ നേതാക്കളെ ഭീഷണിപ്പെടുത്തിയതായുള്ള വാള്‍സ്ട്രീറ്റ് ജേണല്‍ വാര്‍ത്ത ഹമാസ് വൃത്തങ്ങള്‍ തള്ളി. സൗദി അറേബ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ അറബിയ്യ ചാനലിന് നടത്തിയ പ്രസ്താവനയിലാണ് ഹമാസ് നേതാക്കള്‍ ഇക്കാര്യം നിഷേധിച്ചത്.

മെയ് 31ന് വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തിലാണ് യുഎസ് പ്രസിഡന്റ് ബൈഡന്‍ പുതിയ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. ഇസ്രായേല്‍ ആറാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ഹമാസ് ബന്ദികളാക്കിയവരില്‍ സ്ത്രീകളെയും പ്രായമായവരെയും രോഗികളെയും മോചിപ്പിക്കുകയും ചെയ്യുന്നതാണ് നിര്‍ദ്ദേശത്തിന്റെ ആദ്യ ഘട്ടം. തുടര്‍ന്നുള്ള രണ്ട് ഘട്ടങ്ങളിലായി ചര്‍ച്ചകളിലൂടെ മുഴുവന്‍ ബന്ദികളുടെയും മോചനവും ശാശ്വത വെടിനിര്‍ത്തലും സാധ്യമാക്കാമെന്നും നിര്‍ദ്ദേശത്തില്‍ പറഞ്ഞിരുന്നു.

തുടക്കത്തില്‍ യുഎസ് നിര്‍ദ്ദേശത്തോട് അനുകൂലമായി പ്രതികരിച്ചിരുന്ന ഹമാസ്, പിന്നീട് അക് അംഗീകരിക്കില്ലെന്ന നിലപാടിലാണെന്നാണ് റിപ്പോര്‍ട്ട്. ഇസ്രായേലാവട്ടെ, ഹമാസിനെ പൂര്‍ണമായി ഇല്ലായ്മ ചെയ്ത ശേഷമേ വെടിനിര്‍ത്തലിന് ഉള്ളൂ എന്ന നിലപാടിലാണ്. ഈ സാഹചര്യത്തിലാണ് ഹമാസിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് അഭ്യര്‍ഥന യുഎസ് പ്രസിഡന്റ് ഖത്തര്‍ അമീറിനോട് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.