ഷാർജ:
മുട്ടം സരിഗമ പ്രശസ്ത ഗായിക വിളയിൽ ഫസീലയുടെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരം പ്രവാസിയും പ്രശസ്ത പിന്നണി ഗായകനുമായ യൂസഫ് കാരക്കാടിന് മുട്ടം സരിഗമ മുഖ്യ രക്ഷാധികാരി പുന്നക്കൻ മുഹമ്മദലിയുടെ അദ്ധ്യക്ഷതയിൽ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് ഐ.എ.എസ് പ്രസിഡണ്ട് അഡ്വ. വൈ. എ.റഹീം സമ്മാനിച്ചു.
പതിറ്റാണ്ടുകളോളം സ്വരപാരമ്പര്യമുളള മാപ്പിളപ്പാട്ട് ഗായിക എന്നനിലയില്‍ ലോകത്തിന്റെ ആദരം പിടിച്ചുപറ്റിയ പ്രതിഭയാണ് വിളയിൽ ഫസീല. അവരുടെ ഓർമ്മകൾ പ്രവാസ ലോകത്ത് നിലനിർത്താൻ വേണ്ടിയാണ് മുട്ടം സരിഗമയുടെ പേരിൽ ഈ അവാർഡ് ഏർപ്പെടുത്തിയത്.
സമകാലിക പ്രവാസലോകത്ത് അദ്വിതീയസ്ഥാനം ഒട്ടേറെ ചെറുതും വലുതുമായ സ്‌റ്റേജ് ഷോകളിലും യൂസുഫിന്റെ ആലാപന വൈഭവം തന്മയത്വത്തോടെ പ്രകടമാക്കപ്പെട്ടിട്ടുണ്ട്. ‘സംകൃതപമഗരി..’ എന്ന പേരിലുള്ള മാപ്പിളപ്പാട്ട് അന്താക്ഷരിയുടെ സ്‌റ്റേജ് ഷോകളിലൂടെ ഏറെ പ്രശംസിക്കപ്പെട്ടു.
ഡോ. താഹിർ കല്ലാട്ട്, ഷറഫുദ്ദീൻ വലിയ കത്ത്, സി.പി.ജലീൽ, ടി.പി.അശറഫ്.ഷെഫീൽ കണ്ണൂർ, ഗായിക ബീന, ജെന്നി പോൾ, ഷിജി അന്ന ജോസഫ്, ഉഷ ചന്ദ്രൻ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ന
ജനറൽ സിക്രട്ടറി കെ.ടി.പി.ഇബ്രാഹിം സ്വാഗതവും ട്രഷറർ സാബു തോമസ് നന്ദിയും പറഞ്ഞു.