1963ലാണ് ദേശീയ ടീമിലെത്തുന്നത്. 11 മത്സരങ്ങളിൽ രണ്ട് അന്താരാഷ്ട്ര ഗോളുകളും സ്ട്രൈക്കറായിരുന്നു മെനോട്ടിയുടെ പേരിലുണ്ട്. 1970ൽ ന്യൂവെൽസ് ഓൾഡ് ബോയ്സിലാണ് പരിശീലക ജീവിതം ആരംഭിച്ചത്. 1973ൽ ഹുറാക്കാന ക്ലബിനെ അർജന്റൈൻ ചാമ്പ്യന്മാരാക്കി. 1974ൽ ദേശീയ ടീമിന്റെ പരിശീലകനായി ചുമതല ഏറ്റെടുത്തു.
1978 ജൂൺ 25ന്ബ്രൂണസ് ഐറിസിൽ നടന്ന ലോകകപ്പ് ഫൈനലിൽ നെതർലൻഡ്സിനെ 3-1ന് തോൽപിച്ച് മെനോട്ടി പരിശീലിപ്പിച്ച അർജന്റീന ടീം ചരിത്രത്തിലാദ്യമായി ലോകകിരീടം ഉയർത്തി. 1982 ലോകകപ്പിന് ശേഷം ദേശീയ ടീമിൻ്റെ പരിശീലക കുപ്പായം ഉപേക്ഷിച്ച മെനോട്ടി, ബാഴ്സലോണയുടെ പരിശീലകനാകുകയും 1983ൽ കോപ്പ ഡെൽ റേ വിജയത്തിലേക്ക് അവരെ നയിക്കുകയും ചെയ്തു. ഡസനിലധികം ക്ലബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.