Gulf

വൈ​ദ്യു​തി, കു​ടി​വെ​ള്ള മീ​റ്റ​റു​ക​ൾ സ്മാ​ർ​ട്ടാ​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ ഒമാനിൽ പുരോ​ഗമിക്കുന്നു

Published

on

ഒമാൻ: ഒമാനിലെ വെെദ്യുത കുടിവെള്ള മീറ്ററുകൾ സ്മാർട്ടാക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നു. പുതിയ മീറ്ററുകൾ സ്ഥാപിക്കുന്നതിലൂടെ കൃത്യമായ റീഡിങ് ലഭിക്കാൻ സഹായിക്കും. കൂടാതെ ഏകദേശ യൂട്ടിലിറ്റി ബില്ലുകള്‍ നല്‍കുന്നത് ഇതിലൂടെ ഒഴിവാക്കാൻ സാധിക്കും. കഴിഞ്ഞവർഷം 4.5 ലക്ഷം വൈദ്യുതി മീറ്ററുകളും നാല് ലക്ഷം കുടിവെള്ള മീറ്ററുകളുമാണ് ഒമാൻ സ്മാർട്ട് ആക്കി മാറ്റിയത്. വൈദ്യുതി ഉപഭോക്താക്കളില്‍ മൂന്നര ശതമാനവും വെള്ളത്തില്‍ അഞ്ച് ശതമാനവുമാണ് ഉപഭോക്താക്കളിൽ വർധനവ് ഉണ്ടായിട്ടുള്ളത്. മീറ്ററുകൾ സ്മാർട്ടാകുന്നതോടെ ഒരുപാട് ഗുണങ്ങൾ ഉണ്ട്. നേരിട്ടെത്താതെതന്നെ അധികൃതർക്ക് പരിശോധിക്കാനും നിർദ്ദേശങ്ങൾ നൽകാനും സാധിക്കും. അതോറിറ്റി ഫോര്‍ പബ്ലിക് സര്‍വിസസ് റെഗുലേഷന്‍ (എ.പി.എസ്.ആര്‍) ആണ് ഇക്കര്യം അറിയിച്ചത്.

കുടിവെള്ള കണക്ഷന്റെ നിരക്ക് ഈ വർഷം പുനഃപരിശോധിക്കുമെന്ന് ചെയര്‍മാന്‍ ഡോ. മന്‍സൂര്‍ അല്‍ ഹിനായ് അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ജല-ശുചീകരണ സംവിധാനത്തിന് നിയമപരമായ ഒരു രീതി തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു പദ്ധതി അതോറിറ്റി കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുന്നത്. വാങ്ങുന്ന വെെദ്യുതി, വിൽപന നടത്തുന്ന വെെദ്യുതി എന്നീ സംവിധാനങ്ങളിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഒ.ക്യൂ ഗ്യാസ് കമ്പനിയുടെ 2024-27 കാലത്തെ സാമ്പത്തിക നിയന്ത്രണ സംവിധാനം പുനരവലോകനം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

ദോഫാറിലെ ഇലക്ട്രിക് സംവിധാനവുമായി പ്രധാന ഇലക്ട്രിക് സിസ്റ്റം ബന്ധിപ്പിക്കും. ഇതിന്റെ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്, ഇത് രണ്ടാം ഘട്ടത്തിലേക്ക് കടക്കാൻ തുടങ്ങിയിട്ടുണ്ട്. ഇത് ഗള്‍ഫ് വൈദ്യുതി ശൃംഖലയുമായി ബന്ധിപ്പിക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഈ പദ്ധതി യാഥാർത്യമായാൽ വൈദ്യുതി സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാൻ സാധിക്കുന്നതോടൊപ്പം നിയന്ത്രണവുമായി ബന്ധപ്പെട്ട മേഖലകളുടെ ചെലവുകള്‍ വളരെ വലിയ തോതിൽ കുറക്കാനും സാധിക്കും. 2030 ആകുമ്പോഴേക്കും 30 ശതമാനം സാമ്പ്രദായിക ഊര്‍ജസ്രോതസ്സുകള്‍ക്ക് പകരം ബദല്‍ ഊര്‍ജം ഈ മേഖലയിൽ ഒമാൻ നടപ്പാക്കുമെന്നും ചെയർമാർ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version