Connect with us

World

തുർക്കി-സിറിയ അതിർത്തിയിൽ വീണ്ടും ഭൂചലനം

Published

on

ഹതായ്: നിരവധി ജീവനുകൾ കവർന്നെടുത്ത ഭൂകമ്പ പ്രതിഭാസത്തിന് ശേഷം തുർക്കിയിൽ വീണ്ടും ഭൂചലനം.തുർക്കി- സിറിയ അതിർത്തിയായ ഹതായ് പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയതായി യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ ഏജൻസി റിപ്പോർട്ട് ചെയ്തു.

മേൽമണ്ണിൽ നിന്ന് ഏകദേശം രണ്ടു കിലോമീറ്റര് ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നുവീണതായും അഞ്ച് പേർക്ക് പരുക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ടാഴ്ച മുൻപ് കനത്ത നാശനഷ്ടം ഉണ്ടാക്കിയ 7.8 തീവ്ര രേഖപ്പെടുത്തിയ ഗാസിയാന്റെപിൽ നിന്ന് ഏകദേശം 200 കിലോമീറ്റര് അകലെയാണ് ഇപ്പോൾ ഭൂകമ്പം ഉണ്ടായിരിക്കുന്നത്.

ലബനോൻ, സിറിയ, ഈജിപ്ത്, ഫലസ്തീൻ എന്നീ രാജ്യങ്ങളിലും ഇതിന്റെ ചലനം അനുഭവപ്പെട്ടു. കഴിഞ്ഞ ദിവസമാണ് രക്ഷാപ്രവർത്തനവും തിരച്ചിലും അവസാനിപ്പിച്ചതായി തുർക്കി പ്രഖ്യാപിച്ചത്. തുടർന്ന്‌ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ദൗത്യ സംഘങ്ങളെ പിൻവലിച്ചിരുന്നു. ആ സാഹചര്യത്തിലാണ് തുർക്കിയിൽ വീണ്ടുമൊരു ഭൂചലനം കൂടി ഉണ്ടാകുന്നത്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Latest News

യുദ്ധമുഖത്തെ 11 വയസ്സുള്ള മാധ്യമപ്രവര്‍ത്തക ലോക ശ്രദ്ധയാകര്‍ഷിക്കുന്നു; ഇത് സുമയ്യ വുഷാഹ്

Published

on

By

ഗാസ: നാലു മാസത്തിനിടെ 120 ലധികം മാധ്യമപ്രവര്‍ത്തകര്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീനിലെ ഗാസയില്‍ ഗ്രൗണ്ട് റിപോര്‍ട്ടിങിലൂടെ 11 വയസ്സുള്ള പെണ്‍കുട്ടി ലോക ശ്രദ്ധപിടിച്ചുപറ്റുന്നു. ഗാസയിലെ ഏറ്റവും പ്രായം കുറഞ്ഞ പത്രപ്രവര്‍ത്തകയാണിവര്‍. പേര് സുമയ്യ വുഷാഹ്.

പ്രസ് വെസ്റ്റും ഹെല്‍മറ്റും ധരിച്ച് ഒരു കൈയില്‍ ചാനല്‍ മൈക്കും മറുകൈയില്‍ ജീവനുമേന്തി സുമയ്യ നടത്തുന്ന ധീരമായ മാധ്യമപ്രര്‍ത്തനത്തെ കുറിച്ച് അല്‍ ജസീറ വാര്‍ത്ത നല്‍കി. ഗാസയിലെ ഏറ്റവും പ്രായം കുറഞ്ഞ മാധ്യമ പ്രവര്‍ത്തകയാണിതെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

ഇസ്രായേല്‍ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ട അബ്ദുല്ല എന്നയാളുടെ തകര്‍ന്ന കെട്ടിടത്തിനു മുന്നില്‍ നിന്നും ഇവര്‍ വാര്‍ത്ത ചെയ്യുന്ന വീഡിയോ അല്‍ ജസീറ പങ്കുവച്ചു. റഫയിലെ നുസൈറ അഭയാര്‍ഥി ക്യാംപിനു സമീപത്തെ ഏക ബേക്കറിയായ അല്‍ സൊഫാറയില്‍ ഒരു കഷണം റൊട്ടി ലഭിക്കാന്‍ ജനങ്ങള്‍ നീണ്ട ക്യൂവില്‍ നില്‍ക്കുന്ന രംഗങ്ങളും ബാലിക റിപോര്‍ട്ട് ചെയ്യുന്നുണ്ട്.

നിങ്ങള്‍ക്ക് എന്തെങ്കിലും സംഭവിക്കുമെന്ന് ഭയമില്ലേയെന്ന് സുമയ്യയോട് അല്‍ജസീറ ചാനല്‍ അവതാകരന്‍ ചോദിച്ചപ്പോള്‍ ദൈവത്തില്‍ ഭരമേല്‍പ്പിക്കുന്നു എന്നായിരുന്നു മറുപടി. “മാതാവും പിതാവും ഈ ജോലി ചെയ്യുന്നതിനെ ശക്തമായി എതിര്‍ത്തിരുന്നു. കാരണം മാധ്യമപ്രവര്‍ത്തകര്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നുണ്ടെന്ന് അവര്‍ക്കറിയാം. പക്ഷേ, ഞാന്‍ പത്രപ്രവര്‍ത്തന മേഖലയില്‍ ഉറച്ചുനില്‍ക്കാന്‍ തീരുമാനിച്ചുവെന്ന് കണ്ടപ്പോള്‍ അവര്‍ സമ്മതിച്ചു’- സുമയ്യ അല്‍ ജസീറയോട് പറഞ്ഞു.

‘പുറത്തുപോകുമ്പോള്‍, മാതാപിതാക്കളോട് യാത്രപറഞ്ഞാണ് ഇറങ്ങാറുള്ളത്. ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. യാത്രാവേളകളിലോ ചിത്രീകരണ സമയത്തോ എന്നെ ടാര്‍ഗറ്റ് ചെയ്യുമോ എന്ന് അറിയില്ല. യുദ്ധത്തിന് മുമ്പുതന്നെ പത്രപ്രവര്‍ത്തകയാവണമെന്നായിരുന്നു സ്വപ്‌നം. ഷിറീന്‍ അബു അഖ്‌ലിയാണ് എന്റെ റോള്‍ മോഡല്‍. ദൈവം അവളോട് കരുണ കാണിക്കട്ടെ. അവളെപ്പോലെ ലോകത്തിന് മുന്നില്‍ എന്റെ കഴിവുകള്‍ തെളിയിക്കണമെന്നാണ് ആഗ്രഹം. യുദ്ധം അവസാനിപ്പിക്കണം. ഗാസ മുനമ്പിലെ കുട്ടികള്‍ക്ക് ലോകം മാനുഷിക പിന്തുണ നല്‍കണം- സുമയ്യ കൂട്ടിച്ചേര്‍ത്തു.

ഇന്‍സ്റ്റഗ്രാമില്‍ അല്‍ജസീറ പങ്കുവച്ച ബാലികയെ കുറിച്ചുള്ള വീഡിയോക്ക് വലിയ പ്രതികരണമാണ് ലഭിച്ചത്. ധീരതയും ബുദ്ധിയും സൗന്ദര്യവും പ്രതിരോധശേഷിയുമുള്ള പെണ്‍കുട്ടിയെ അഭിനന്ദിക്കുകയാണെന്നും എന്നാല്‍ അവിശ്വസനീയമാംവിധം സങ്കടകരവുമാണ് അവരുടെ ജീവിതമെന്നും ഒരാള്‍ കമന്റ് ചെയ്തു. ഒരു 11 വയസ്സുകാരിക്ക് തന്റെ ജനങ്ങളുടെ വംശഹത്യയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യേണ്ടിവരുന്ന ദുര്യോഗമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഈ അടിച്ചമര്‍ത്തലിനെതിരെ പോരാടാനുള്ള നിങ്ങളുടെ ധീരതയെ മാനിക്കുന്നു. ദൈവം നിങ്ങളുടെ ജീവന്‍ നിലനിര്‍ത്തട്ടെ. ഒരു സ്വേച്ഛാധിപതിയുടെ മുന്നില്‍ നിവര്‍ന്നുനിന്ന് സത്യം പറയുക എന്നത് ഏറ്റവും വലിയ ധര്‍മസമരമാണെന്നതില്‍ സംശയമില്ല’ എന്നായിരുന്നു മറ്റൊരു പ്രതികരണം. 2023 ഒക്ടോബര്‍ 7 മുതല്‍ ആരംഭിച്ച ഇസ്രായേല്‍ ആക്രമണത്തില്‍ ഏകദേശം 30,000 പലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. പതിനായിരങ്ങള്‍ അഭയാര്‍ത്ഥികളാക്കപ്പെട്ടു.

Continue Reading

World

ഒരു കാറ്റ് വീശി, റദ്ദാക്കിയത് 2000 വിമാനങ്ങൾ; 2,400 സർവീസുകൾ വൈകി, വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ

Published

on

By

ചിക്കാഗോ: ശീതകാല കൊടുങ്കാറ്റിനെ തുടർന്ന് അമേരിക്കയിലെ മിഡ്‌വെസ്റ്റിലും സൗത്തിലുമായി വൈകുകയും റദ്ദാക്കുകയും ചെയ്തത് ആയിരത്തിലധികം വിമാനങ്ങൾ. കൊടുങ്കാറ്റ് കരുത്താർജ്ജിച്ചതോടെ 2000ത്തിലധികം വിമാനങ്ങൾ റദ്ദാക്കുകയും 2400ലധികം വിമാനങ്ങൾ വൈകുകയും ചെയ്തതോടെ യുഎസ് വിമാനത്താവളങ്ങളിൽ കുടുങ്ങിയത് നൂറുകണക്കിന് യാത്രക്കാർ.

ശീതകാല കൊടുങ്കാറ്റിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കുകയും സർവീസുകൾ വൈകുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ചിക്കാഗോയിലെ ഒ’ഹെയർ ഇന്റർനാഷണൽ എയർപോർട്ടിൽ 36 ശതമാനം ഇൻബൗണ്ട് വിമാനങ്ങളിൽ 40 ശതമാനവും റദ്ദാക്കി. ചിക്കാഗോ മിഡ്‌വേ ഇന്റർനാഷണൽ എയർപോർട്ട് ഔട്ട്‌ബൗണ്ട്, ഇൻബൗണ്ട് ഫ്ലൈറ്റുകളുടെ അറുപത് ശതമാനം റദ്ദാക്കി.
ഡെൻവർ ഇന്റർനാഷണൽ, മിൽവാക്കി മിച്ചൽ ഇന്റർനാഷണൽ വിമാനത്താവളങ്ങളിൽ നിന്നുള്ള പല വിമാനങ്ങളും റദ്ദാക്കുകയും വൈകുകയും ചെയ്തു.

737 മാക്സ് 9 വിമാനങ്ങൾ നിലത്തിറക്കിയത് മൂലമുള്ള റദ്ദാക്കലുകൾ വിമാനയാത്രക്കാരെ പ്രതികൂലമായി ബാധിച്ചു. യുണൈറ്റഡ്, അലാസ്ക എയർലൈൻസ് ഓരോ ദിവസവും ഇരുന്നൂറിലധികം വിമാനങ്ങൾ റദ്ദാക്കി. 400 വിമാനങ്ങൾ റദ്ദാക്കിയതായി വിമാനക്കമ്പനിയായ ഫ്ലൈറ്റ്അവെയർ അറിയിച്ചു. ചിക്കാഗോയിലെ ഒ’ഹെയർ ഇന്റർനാഷണൽ എയർപോർട്ടിൽ 55 മൈൽ വേഗതയിൽ കാറ്റ് വീശിയെന്നാണ് റിപ്പോർട്ട്. അർക്കൻസാസിൽ 74 മൈൽ വേഗതയിലാണ് കാറ്റ് വീശിയത്.

ശക്തമായ കൊടുങ്കാറ്റിൽ ജനജീവിതം താറുമാറായി. കൊടുങ്കാറ്റ് ശക്തമായതിനൊപ്പം മഞ്ഞുവീഴ്ചയും രൂക്ഷമാണ്. പലയിടത്തും വൈദ്യുതിബന്ധം തകർന്നു. റോഡുകളിലെ ഗതാഗതതടസം രൂക്ഷമാണ്. മധ്യപടിഞ്ഞാറൻ മേഖലയിലാണ് കൂടുതൽ ദുരിതം. ഗ്രേറ്റ് ലേക്കുകളിലും സൗത്തിലും വെള്ളിയാഴ്ച രാവിലെവരെ ഏകദേശം 250,000 വീടുകളിലും ഓഫീസുകളിലും വൈദ്യുതിബന്ധം തകർന്നിരുന്നു. ഇല്ലിനോയിസിൽ മാത്രം 97,000ത്തിലധികം ആളുകൾ ഇരുട്ടിലായി.

Continue Reading

Latest News

ബിടിഎസിനെ കാണാന്‍ വീടുവിട്ടിറങ്ങി; കപ്പലില്‍ കൊറിയയിലേക്ക് പോകാന്‍ പദ്ധതി; പെണ്‍കുട്ടികളെ കണ്ടെത്തി

Published

on

By

ചെന്നൈ: കൊറിയന്‍ പോപ്പ് ബാന്‍ഡ് ബിടിഎസ് ആര്‍മിയെ കാണാന്‍ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടികളെ കണ്ടെത്തി. 13 വയസ്സുള്ള തമിഴ്‌നാട് കരൂര്‍ സ്വദേശികളെയാണ് വെല്ലൂരിലെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയത്. ഒരു മാസം മുമ്പ് തയ്യാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് മൂവരും വീട് വിട്ടത്. സ്‌കൂളില്‍ പോകാന്‍ വീട്ടില്‍ നിന്നും ഇറങ്ങിയ കുട്ടികള്‍ സമയം കഴിഞ്ഞിട്ടും എത്താതായതോടെ അധ്യാപിക രക്ഷിതാക്കളെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു.

ഈറോഡ് നിന്നും ചെന്നൈയിലേക്ക് ട്രെയിന്‍ മാര്‍ഗം എത്തുക. ശേഷം വിശാഖപട്ടണത്തേക്ക് ട്രെയിനില്‍ യാത്ര. അവിടെ നിന്നും സൗത്ത് കൊറിയയിലേക്ക് കപ്പല്‍ മാര്‍ഗം പോകാനായിരുന്നു പെണ്‍കുട്ടികളുടെ പദ്ധതി. മൂവരുടേയും പക്കല്‍ ആകെ ഉണ്ടായിരുന്നത് 14,000 രൂപയാണ്. വെല്ലൂര്‍ സിറ്റിക്ക് സമീപത്തുള്ള കാട്പാടി റെയില്‍വേസ്റ്റഷനില്‍ നിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ ചായ കുടിക്കാന്‍ ഇറങ്ങിയതോടെ ട്രെയിന്‍ വിട്ടുപോവുകയായിരുന്നു. തുടര്‍ന്ന് രാത്രി സ്റ്റേഷന്‍മാസ്റ്ററാണ് കുട്ടികളെ സ്റ്റേഷനില്‍ കണ്ടതും പൊലീസിനെ അറിയിച്ചതും.

ഓണ്‍ലൈനില്‍ തിരഞ്ഞാണ് മൂവരും യാത്രാ പദ്ധതി തയ്യാറാക്കിയത്. കുട്ടികളെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. മൂവര്‍ക്കും കൗണ്‍സിലിംഗ് നല്‍കിയ ശേഷം രക്ഷിതാക്കള്‍ക്കൊപ്പം അയക്കും. ഇംഗ്ലീഷ് മീഡിയം പഞ്ചായത്ത് സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ അമ്മമാരില്‍ ഒരാള്‍ ഗ്രാമത്തിലെ ലോവര്‍ പ്രൈമറി സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്യുകയാണ്. പെണ്‍കുട്ടികളില്‍ ഒരാളുടെ പിതാവ് മാനസിക വെല്ലുവിളി നേരിടുന്ന ആളാണ്. മറ്റൊരു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു കഴിയുകയാണ്. മൂവരുടെയും വീട്ടില്‍ ഇന്റര്‍നെറ്റ് സൗകര്യമുള്ള ഫോണുകള്‍ ഉണ്ടായിരുന്നു. ഈ ഘടകങ്ങളെല്ലാം പെണ്‍കുട്ടികള്‍ക്ക് ബിടിഎസുമായി അടുക്കാന്‍ കാരണമായെന്ന് കൂട്ടികളുമായി സംസാരിച്ച വെല്ലൂര്‍ ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ പി വേദനായഗം പറഞ്ഞു.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.