യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അൽ മുറഖബത്ത് പോലീസ് സ്റ്റേഷനിൽ ആറ് സ്റ്റാർ റേറ്റിംഗുള്ള ഒരു ഫലകം അനാച്ഛാദനം ചെയ്തു. ഇതോടെ ആറ് സ്റ്റാർ റേറ്റിംഗ് ലഭിക്കുന്ന ദുബായിലെ ആദ്യത്തെ സർക്കാർ സേവന കേന്ദ്രമായി ഒരു പോലീസ് സ്റ്റേഷൻ മാറിയിരിക്കുകയാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഈ പോലീസ് സ്റ്റേഷൻ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് എടുത്തുകാണിക്കാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിൽ കുറിച്ചു.
ഈ പോലീസ് സ്റ്റേഷനിൽ 100,000-ത്തിലധികം ഇടപാടുകൾ പൂർത്തിയാക്കി ഏഴ് ഭാഷകളിൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട് . പൊതുജനങ്ങളിൽ നിന്ന് 99.8 ശതമാനം സംതൃപ്തി നേടിയിട്ടുണ്ട്. അത്യാഹിതങ്ങളോടുള്ള അതിന്റെ പ്രതികരണ സമയം ഒന്നര മിനിറ്റ് മാത്രമാണ്.