കുവെെറ്റ്: ദുബായ് എയർ ഷോയിൽ ശ്രദ്ധപിടിച്ചുപറ്റി കുവെെറ്റ് എയർവേസ്. ലോകത്തെ പ്രമുഖ എയർ കമ്പനികൾ ഷോയിൽ പങ്കെടുക്കാൻ വേണ്ടി എത്തുന്നുണ്ട്. വിവിധ സേവനങ്ങൾ കാര്യക്ഷമമായ പ്രവർത്തനം നടത്താൻ വേണ്ടി കുവെെറ്റ് എയർവേസിന്റെ സവിശേഷതയായി എടുത്തു പറയാൻ സാധിക്കും.
യാത്രക്കാർക്ക് ആശ്വാസവും സുരക്ഷയും നൽകുന്ന തരത്തിലാണ് എയർവെയ്സ് രൂപകൽപ്പന നടത്തിയിരിക്കുന്നത്. മികച്ച സാങ്കേതിക വിദ്യയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. മികച്ച വിമാനങ്ങളുടെ പുതിയ മോഡലുകൾ ആണ് എയർ ഷേയിൽ അവതരിപ്പിച്ചത്. അതുകൊണ്ട് തന്നെ ഇത് സന്ദർശകരുടെ വലിയ പങ്കാളിത്വം കൊണ്ട് ശ്രദ്ധനേടി. നിരവധി രാജ്യങ്ങളിൽനിന്നും അന്താരാഷ്ട്ര കമ്പനികളിൽ നിന്നും നിരവധി പേർ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടിയെത്തിയിരുന്നു.