Bahrain

ബഹ്‌റൈനില്‍ നിന്ന് ഇസ്രായേലിലേക്ക് ഡ്രോണ്‍ ആക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ശിയാ സംഘടന

Published

on

മനാമ: ഗാസയ്‌ക്കെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേലിനെതിരേ ഡ്രോണ്‍ ആക്രമണവുമായി ബഹ്‌റൈനില്‍ നിന്നുള്ള സായുധ സംഘവും. യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ബഹ്റൈനില്‍ നിന്ന് ഇസ്രായേലിനെതിരേ ആക്രമണം നടക്കുന്നത്. ബഹ്‌റൈന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ശിയാ ചെറുത്തുനില്‍പ്പ് സംഘമാണ് ആക്രമണത്തിന് പിന്നില്‍.

തെക്കന്‍ ഇസ്രായേലിലെ എയ്ലാത്ത് മേഖല ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സറായെ അല്‍ അഷ്തര്‍ എന്നു പേരുള്ള സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ഗസയിലെ ജനങ്ങള്‍ കാണിക്കുന്ന ധീരമായ ചെറുത്തുനില്‍പ്പിനോടുള്ള പ്രാദേശിക ഐക്യദാര്‍ഢ്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇസ്രായേലിനെതിരായ ആക്രമണമെന്നും സംഘടന പ്രസ്താവനയില്‍ വ്യക്തമാക്കി. ഇതാദ്യമായാണ് ബഹ്റൈന്‍ ആസ്ഥാനമായുള്ള ഒരു സംഘം ഇസ്രായേലിനെതിരേ ആക്രമണവുമായി രംഗത്തു വരുന്നത്.

ഡ്രോണുകള്‍ ഉപയോഗിച്ചാണ് തങ്ങള്‍ അധിനിവിഷ്ട ഫലസ്തീനിലെ ഇസ്രായേല്‍ പ്രദേശത്ത് ആക്രമണം നടത്തിയതെന്നും ഏപ്രില്‍ 27നായിരുന്നു ആക്രമണമെന്നും സംഘം അറിയിച്ചു. ഇസ്രായേലി സൈന്യത്തിനായി കരഗതാഗത സംവിധാനങ്ങള്‍ ഒരുക്കുന്ന ട്രക്ക്‌നെറ്റ് എന്ന സ്ഥാപനത്തിന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും ഗസയിലെ യുദ്ധം ഇസ്രായേല്‍ പൂര്‍ണമായി അവസാനിപ്പിക്കുന്നതു വരെ ഇസ്രായേല്‍ പ്രദേശങ്ങള്‍ക്കെതിരായ തങ്ങളുടെ പോരാട്ടം തുടരുമെന്നും പ്രസ്താവന വ്യക്തമാക്കി.

നേരത്തേ ഗസ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ലബനാനിലെ ശിയാ അനുകൂല സംഘടനയായ ഹിസ്ബുല്ലയുടെ നേതൃത്വത്തില്‍ ഇസ്രായേലിനെതിരേ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. ഇറാന്‍ പിന്തുണയോടെ യമനില്‍ പ്രവര്‍ത്തിക്കുന്ന ഹൂത്തി വിമതരും ഗസയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തുണ്ട്. ഇസ്രായേല്‍ ആക്രമണത്തിന് പ്രതികരണമായി ചെങ്കടല്‍ വഴി പോകുന്ന ഇസ്രായേലിന്റെയും ഇസ്രായേലുമായി ബന്ധമുള്ള രാജ്യങ്ങളുടെയും സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കപ്പലുകള്‍ക്കെതിരേ നിരന്തരമായ ആക്രമണമാണ് ഹൂത്തികള്‍ നടത്തുന്നത്.

ഇതുമായി ബന്ധപ്പെട്ട ബഹ്‌റൈന്‍ അധികൃതരുടെ പ്രതികരണം അറിവായിട്ടില്ല. അമേരിക്കയുടെ മധ്യസ്ഥതയില്‍ ഒപ്പുവച്ച അബ്രഹാം കരാര്‍ വഴി ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കിയ മൂന്ന് അറബ് രാജ്യങ്ങളിലൊന്നാണ് ബഹ്‌റൈന്‍. എന്നാല്‍ രാജ്യത്ത് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സംഘമാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തുവന്ന

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version