Gulf

ഏപ്രിൽ 1 മുതൽ ഗാർഹിക തൊഴിലാളികളുടെ വേതനം ഡബ്ല്യുപിഎസ് വഴി

Published

on

അബുദാബി∙ യുഎഇയിൽ ഏപ്രിൽ 1 മുതൽ ഗാർഹിക ജോലിക്കാരുടെ ശമ്പളം വേജസ് പ്രൊട്ടക്ഷൻ സിസ്റ്റം (ഡബ്ല്യു.പി.എസ്) വഴിയാക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. സമയപരിധിക്കകം അക്കൗണ്ട് നടപടികൾ പൂർത്തിയാക്കി ശമ്പളം ബാങ്കു വഴി ആക്കണമെന്നും തൊഴിലുടമകളോട് ആവശ്യപ്പെട്ടു. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായുള്ള നടപടി. ഡബ്ല്യുപിഎസ് മന്ത്രാലയവുമായി ബന്ധിപ്പിച്ചതിനാൽ യഥാസമയം ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താമെന്ന് അസിസ്റ്റന്റ് സെക്രട്ടറി അബ്ദുല്ല അൽ നുഐമി പറഞ്ഞു.

വീട്ടുവേലക്കാർ, ആയമാർ, പാചകക്കാർ, പൂന്തോട്ട പരിപാലകർ, ഡ്രൈവർമാർ, സുരക്ഷാ ഉദ്യോഗസഥർ, കൃഷിത്തോട്ടത്തിൽ ജോലി ചെയ്യുന്നവർ, പഴ്സനൽ അസിസ്റ്റന്റ്, ട്യൂട്ടർ, വ്യക്തിഗത പരിശീലകൻ, നഴ്സ്, ഫാമിലി ബോട്ട് ഓപറേറ്റർ, സെയ്‌ലർ, കുതിര പരിപാലകർ, ഫാൽക്കൺ പരിശീലകർ, വീട്ടിൽ അകത്തെയും പുറത്തെയും ജോലിക്കാർ തുടങ്ങി 19 വിഭാഗം ജീവനക്കാരാണ് ഗാർഹിക തൊഴിലാളികളിൽ ഉൾപ്പെടുക.

ജീവനക്കാർക്ക് ബാങ്ക്, ധനകാര്യ സ്ഥാപനങ്ങൾ, എക്സ്ചേഞ്ച് തുടങ്ങി അംഗീകൃത ധനവിനിമയ സ്ഥാപനങ്ങൾ വഴി പണം പിൻവലിക്കാം. നിലവിൽ സ്ഥാപനങ്ങൾക്കു കീഴിലെ ജോലിക്കാർക്ക് 2009 മുതൽ വേതനസുരക്ഷാ പദ്ധതി വഴിയാണ് ശമ്പളം നൽകിവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version