സൗദി: ആഭരണങ്ങളിലും കരകൗശല വസ്തുക്കളിലും ഒരിക്കലും ഖുർആൻ വാക്യങ്ങൾ എഴുതരുതെന്ന് സൗദി വാണിജ്യമന്ത്രാലയം. സ്വർണ്ണം, വെള്ളി ഉൾപ്പടെയുള്ള ഏതുതരം ആഭരണങ്ങളിലും ഖുർആൻ വാക്യങ്ങൾ എഴുതരുത്. ഖുർആൻ ലിഖിതങ്ങൾ ചേർക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് സൗദി ഗ്രാൻഡ് മുഫ്തിയുടെ പ്രസംഗം ഉദ്ധരിച്ചാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്.
മറ്റാവശ്യങ്ങൾക്ക് ഒരിക്കലും ഖുർഹാർ വാക്യങ്ങൾ ഉപയോഗിക്കരുത്. നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും. ഇതുസംബന്ധിച്ച് സൗദി ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി സർക്കുലർ പുറത്തിറക്കി. നിയമം ലംഘിക്കുന്നവരെ കുറിച്ച് അറിയുന്നവർ അധികൃതരെ വിവരം അറിയിക്കണം.