Gulf

കെട്ടിടങ്ങളുടെ ബാൽക്കണികളുടെ രൂപവും നിറവും മാറ്റരുത്: സൗദി

Published

on

റിയാദ്: കെട്ടിടങ്ങളുടെ ബാൽക്കണിയിൽ രൂപത്തിലും നിറത്തിലും മാറ്റങ്ങൾ വരുത്തുന്നതിന് വിലക്കേർപ്പെടുത്തി മന്ത്രാലയം. ബന്ധപ്പെട്ട സർക്കാർ വകുപ്പുകളിൽ നിന്നും അനുമതിയില്ലാതെ ഒരു തരത്തിലുള്ള നവീകരണവും പാടില്ല. കെട്ടിടങ്ങളുടെ നിർമാണ പ്രവൃത്തികളും അറ്റകുറ്റ പണികളും എന്തെങ്കിലും നടത്തുന്നുണ്ടെങ്കിൽ അത് ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളെ അറിയിക്കണം.

നിയമലംഘിക്കുന്നവർക്കെതിരെ ശക്തമായ പിഴ ചുമത്തുമെന്ന് മുനിസിപ്പൽ ഗ്രാമവികസന പാർപ്പിട മന്ത്രാലയം മുന്നറിയിപ്പ് നൽകി. സൗദി ബിൽഡിങ് കോഡിനനുസരിച്ചുള്ള രൂപത്തിൽ മാത്രമേ ബിൽഡിങ്ങുകൾ പണിയാൻ പാടുള്ളു. അതിന് അനുസരിച്ച് മാത്രമേ അറ്റകുറ്റ പണികൾ നടത്താൻ പാടുള്ളു. ഇതിൽ എന്തെങ്കിലും മാറ്റം വരുത്തിയാൽ കർശന നിയമ നടപടി സ്വീകരിക്കേണ്ടി വരും. മുനിസിപ്പൽ ഗ്രാമവികസന പാർപ്പിട മന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവിൽ ആണ് ഇക്കാര്യം പറയുന്നത്.

രാജ്യത്തെ പൊതുകെട്ടിടങ്ങളുടെ ഭംഗിക്ക് കോട്ടം വരുത്തും വിധത്തിലുള്ള നിർമ്മാണങ്ങൾ അനുവദിക്കില്ല. അംഗീകൃത എൻജിനീയർമാരുടെ പ്ലാൻ അനുസരിച്ച് മാത്രമേ കാര്യങ്ങൾ മുന്നോട്ടു പോകാൻ സാധിക്കുകയുള്ളു. ബന്ധപ്പെട്ട സർക്കാർ വകുപ്പുകളിൽ നിന്ന് അനുമതി തേടി മാത്രമേ എന്തെങ്കിലും തരത്തിലുള്ള നിർമ്മാണ പ്രവർത്തികൾ ചെയ്യാൻ പാടുള്ളു. കൂടാതെ അറ്റകുറ്റപ്പണികൾ നടത്താനും കൃത്യമായി അനുമതി വാങ്ങിയിരിക്കണം.

കെട്ടിടങ്ങളുടെ ബാൽക്കണികളിലും, അനുബന്ധ നിർമിതികളിലും രൂപത്തിലും നിറത്തിലും മാറ്റം വരുത്താൻ പാടില്ല. മുൻവശത്തെ നിർമിതികളിൽ നിന്നും വിത്യസ്ഥമായി ബാൽക്കണികൾക്ക് മാത്രമായി പ്രത്യേക നിറം നൽകാൻ പാടില്ല. അതെല്ലാം നിയമ ലംഘനത്തിന്റെ പരിതിയിൽ വരുന്നത്.

സൗദിയിൽ നിയമ ലംഘകരെെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ശക്തമാക്കുകയാണ്. വിവിധ പ്രദേശങ്ങളിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ച കേസിൽ 17,257 വിദേശികളെ അറസ്റ്റ് ചെയ്തത്. നവംബർ 30 മുതൽ ഡിസംബർ ആറ് വരെയുള്ള ആഴ്ചയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനിൽ ആണ് 17,257 വിദേശികളെ അറസ്റ്റ് ചെയ്തത്. സുരക്ഷ സേനയുടെ വിവിധ യൂനിറ്റുകൾ നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ് നടന്നതെന്ന് പിന്നീട് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ താമസ നിയമം ലംഘിച്ച കേസിൽ 11,183 പേർ ആണ് അറസ്റ്റിലായത്. താമസനിയമം ലംഘിച്ചവരിൽ 3,765 പേരും അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ചവരിൽ 2,309 പേരും ആണ് അറസ്റ്റിലായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version