ദുബായ്: തടവിലാക്കപ്പെട്ട പിതാവിൻ്റെ സാന്നിധ്യത്തിൽ വിവാഹ ചടങ്ങ് നടത്തണമെന്ന വധുവിന്റെ ആഗ്രഹം നിറവേറ്റി ദുബായ് പൊലീസ്. തൻ്റെ ആഗ്രഹം നടത്തിതരണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് പെൺകുട്ടി കത്ത് എഴുതുകയായിരുന്നു. ഈ കത്ത് വകുപ്പ് മേധാവികൾ പരിഗണിച്ചതോടെയാണ് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ജയിലിൽ കഴിയുന്ന പിതാവിന് സാധിച്ചത്. അറബ് പെൺകുട്ടിയുടെ ആഗ്രഹം സാധിച്ചു നൽകിയത് ദുബായ് ജയിൽ വകുപ്പാണ്.
അറബ് പൗരനുമായി വിവാഹം തീരുമാനിച്ച വിവരം അറിയിച്ചുകൊണ്ട് പൊലീസിന് എഴുതിയ കത്തില്‍ പിതാവിൻ്റെ അനുവാദവും സാന്നിധ്യവും ചടങ്ങില്‍ ആവശ്യമാണെന്നും ജീവിതത്തിലെ പ്രധാന നിമിഷത്തിൽ പിതാവിൻ്റെ സാന്നിധ്യം ഉണ്ടായാൽ കുടുംബജീവിത്തിലാകെ സ്വാധീനിക്കുമെന്നും പെണ്‍കുട്ടി പറയുന്നു.