Gulf

ദർശന ഫുട്ബാൾ 2023 ഫ്രാങ്ക് ഗൾഫ്; അഡ്വക്കേറ്റ് എഫ്.സി.ജേതാക്കൾ

Published

on

ഷാർജ: ദർശന കലാ സാംസകാരിക വേദിയുടെ നേതൃത്വത്തിൽ ഷാർജയിൽ സംഘടിപ്പിച്ച അഖില കേരള സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വൈ.എ. റഹീം ഉദ്ഘടാനം നിർവഹിച്ചു, കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സോണി ചെറുവത്തൂർ മുഖ്യ അതിഥിയായിരുന്നു. ഫ്രാങ്ക് ഗൾഫ് അഡ്വക്കേറ്റ്സ് എഫ്.സി.ജേതാക്കളായി. വിജയികൾക്കുള്ള സമ്മാനം യു.എ.ഇ സ്വദേശിയും ഉയർന്ന ഉദ്യോഗസ്ഥനുമായ ലഫ്റ്റനൻ്റ് കേണൽ അബ്ദുള്ള അൽ ബലൂഷ് നിർവഹിച്ചു.

ദർശന വർക്കിംഗ് പ്രസിഡന്റ് ശറഫുദ്ധീൻ വലിയകത്ത്, അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി പുന്നക്കൻ മുഹമ്മദലി, ഇന്ത്യൻ അസോസിയേഷൻ ഷാർജ ജനറൽ സെക്രട്ടറി ടി.വി. നസീർ, വൈസ് പ്രസിഡന്റ് മാത്യൂ ജോൺ, ജോയിന്റ് ട്രെഷറർ ബാബു വർഗ്ഗീസ്, ഇന്ത്യൻ അസോസിയേഷൻ ഷാർജ മുൻ പ്രസിഡണ്ടുമാരായ ബാലകൃഷ്ണൻ തച്ചങ്ങാട്, ഇ.പി. ജോൺസൻ, അജ്‌മാൻ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് ഓ.വൈ ഖാൻ, കോർഡിനേഷൻ കൺവീനർ ഷിബു ജോൺ, ഐ.എ.എസ് മുൻ ജോ: സിക്രട്ടറി അഡ്വ. സന്തോഷ്‌ നായർ, ഐ.എ.എസ്.എം സി.അംഗങ്ങളായ ഹരിലാൽ, സാം വർഗ്ഗീസ്, മാസ് ഷാർജ നേതാക്കളായ ഹമീദ്, പ്രേമൻ, ഖാലിബ്, ഇൻക്കാസ് നേതാവ് ഷാഫി അഞ്ചങ്ങാടി, ഐ.എ.എസ് മുൻ ജോ.. ട്രഷറർ ഷാജി ജോൺ, മൽക്ക പ്രസിഡണ്ട് യൂസഫ് സഹിർ, എൻ.ആർ.ഐ.ഫോറം നേതാവ് റെജി നായർ, വിവിധ സംഘടന നേതാക്കളായ ബാബു കാളിയേക്കൽ, എം.എസ്.കെ. നൗഷാദ്, ഹാരിസ് കൊടുങ്ങല്ലൂർ, പൂച്ചക്കാട്. എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സ്പോർട്സ് കൺവീനർ മുസ്തഫ കുറ്റിക്കോൽ കളികൾ നിയന്ത്രച്ച. ദർശന ഭാരവാഹികളായ കെ.വി.ഫൈസൽ, കെ.ടി.ഇബ്രാഹിം വീണ ഉല്ലാസ്, ജെന്നി പോൾ, ടി പി അഷറഫ്, ഷാബു തോമസ്, ഖാലിദ് തോഴക്കാവ്, ശ്രീകുമാർ നമ്പ്യാർ, ഷിജി അന്ന ജോസഫ് ഷംസീർ നാദാപുരം, പുന്നക്കൻ ഹാഷിഫ്, റാസിക്ക് ഗുരുവായൂർ, സി.പി.മുസ്തഫ,എന്നിവർ നേതൃത്വം നൽകി. അഖിൽ ദാസ് ഗുരുവായൂർ സ്വാഗതവും ഫൈസൽ കെ വി നന്ദിയും രേഖപ്പെടുത്തി. ഒയാമ്മ യു.എ.ഇ യെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രാങ്ക് ഗൾഫ് തോൽപ്പിച്ചത്.

ഏറ്റവും നല്ല കളിക്കാരനായി റാഹിലിനെയും ഏറ്റവും നല്ല ഗോൾ കീപ്പറായി ഹാഷിക്കിനെയും തെരെഞ്ഞടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version