ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പ് ടീമിൽ സ്ഥാനം ലഭിച്ചതിൽ പ്രതികരണവുമായി മലയാളി താരം സഞ്ജു സാംസൺ. ബിസിസിഐക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. കഴിഞ്ഞ 10 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തില്‍ തനിക്ക് നിരവധി പരാജയങ്ങളെ നേരിടേണ്ടി വന്നു. വളരെ കുറഞ്ഞ വിജയങ്ങള്‍ മാത്രമാണ് ഇക്കാലയളവിൽ ഉണ്ടായത്. ട്വന്റി 20 ലോകകപ്പിന് മുമ്പ് താന്‍ ക്രിക്കറ്റിലും ജീവതത്തിലും പഠിച്ചത് ഈ കാര്യമാണെന്ന് സഞ്ജു പറഞ്ഞു.
ലോകകപ്പ് ടീമില്‍ തിരഞ്ഞെടുക്കപ്പെട്ടതാണ് തന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും മികച്ച കാര്യം. ഇത് ഒരു വലിയ കാര്യമാണ്. ഐപിഎല്ലിന്റെ ഈ സീസണ്‍ തനിക്ക് മികച്ചതായിരുന്നു. ഇക്കാര്യം തനിക്ക് അറിയാം. പക്ഷേ മികച്ച പ്രകടനം പുറത്തെടുക്കുക ഏറെ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ചും ടീം ആവശ്യപ്പെടുന്നതുപോലെ കളിക്കാന്‍ പ്രയാസമാണ്. പക്ഷേ ഒടുവില്‍ തനിക്ക് ജീവിതവും ക്രിക്കറ്റും വിജയം തിരികെ നല്‍കി. അങ്ങനെയാണ് താന്‍ ഇതിനെ കാണുന്നതെന്നും സഞ്ജു സാംസണ്‍ പ്രതികരിച്ചു.
ട്വന്റി 20 ലോകകപ്പിന് മുമ്പായുള്ള പരിശീലന മത്സരത്തില്‍ സഞ്ജുവിന് മികച്ച പ്രകടനം നടത്താനായില്ല. രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഓപ്പണറായാണ് സ്ഞ്ജു കളത്തിലെത്തിയത്. എങ്കിലും ഇനിയുള്ള മത്സരങ്ങളില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്നാണ് മലയാളി താരത്തിന്റെ പ്രതിക്ഷ.