സീസണിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ 11-ാമതാണ് നരെയ്ന്‍. 15 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റാണ് നരെയ്‌ന്റെ സമ്പാദ്യം. കൂടാതെ ഏഴ് ക്യാച്ചുകളും മൂന്ന് റണ്ണൗട്ടുകളുമായി ഫീല്‍ഡിലും നരെയ്ന്‍ മിന്നും പ്രകടനം കാഴ്ചവെച്ചു.
നരെയ്‌ന്റെ ജന്മദിനമായ മെയ് 26നാണ് കൊല്‍ക്കത്ത ഐപിഎല്‍ കിരീടമുയര്‍ത്തിയത്. മികച്ച പിറന്നാള്‍ സമ്മാനമാണ് തനിക്ക് ലഭിച്ചതെന്നും പുരസ്‌കാര നേട്ടത്തിന് ശേഷം താരം പ്രതികരിച്ചു. ‘ഇന്ന് ഗ്രൗണ്ടിലേക്ക് വരുമ്പോള്‍ 2012 സീസണിലേത് പോലെ എനിക്ക് തോന്നി. ഇതിലും മികച്ച ഒരു പിറന്നാള്‍ സമ്മാനം എനിക്ക് കിട്ടാനില്ല’, നരെയ്ന്‍ പറഞ്ഞു.