Gulf

കോപ് 28 ഉച്ചകോടി: ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള പരിവര്‍ത്തനം ലക്ഷ്യമിട്ടുള്ള പ്രമേയത്തിന് അംഗീകാരം

Published

on

ദുബായ്: ചരിത്രം കുറിച്ച് ദുബായിൽ നടന്ന കോപ് 28 ആഗോള കാലാവസ്ഥ ഉച്ചകോടി. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള പരിവര്‍ത്തനം ലക്ഷ്യമാക്കിയുള്ള പ്രമേയത്തിന് കാലാവസ്ഥാ ഉച്ചകോടി അംഗീകാരം നല്‍കി. യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പടെ 197 രാജ്യങ്ങള്‍ ഉടമ്പടി അംഗീകരിച്ചു. കാലാവസ്ഥാ വ്യതിയാനം നേരിടുന്നതില്‍ പുതിയ ഉടമ്പടി സുപ്രധാന പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തല്‍.

ഫോസില്‍ ഇന്ധന ഉപഭോഗത്തില്‍ ബിന്നു സുസ്ഥിര ഊര്‍ജ ഉപഭോഗം വികസിപ്പിക്കുന്നതിന് ലോകവ്യാപകമായി ഉടമ്പടി സഹായിക്കും. യുഎഇ ഉടമ്പടി എന്നാകും ഇത് അറിയപ്പെടുക. ആഗോള താപനം 1.5 ഡിഗ്രി സെല്‍ഷ്യസിനുള്ളില്‍ നിയന്ത്രിച്ചു നിര്‍ത്തുക എന്നതാണ് പ്രധാന ലക്ഷ്യം. 2050 നുള്ളില്‍ നെറ്റ് സീറോ എന്ന ലക്ഷ്യം കൈവരിക്കാനാണ് ശ്രമം. ചരിത്രപരമായ ചുവടു വയ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുന്നേറ്റം ആണിത്.

2030 ഓടെ ഹരിതഗൃഹ വാതക ബഹിര്‍ഗമനം 43 ശതമാനം കുറയ്ക്കാന്‍ ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്യും. പെട്രോളിയം വരുമാനത്തില്‍ മുന്നില്‍ നില്‍ക്കുന്ന യുഎഇയില്‍ കാലാവസ്ഥ ഉച്ചകോടി നടക്കുന്നതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുന്നത് കൂടിയാണ് പ്രമേയത്തില്‍ നിര്‍ണായക മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞ യുഎഇയുടെ ഇടപെടല്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version