Gulf

എ​ല്ലാ സേ​വ​ന​ങ്ങ​ൾ​ക്കും സ​മ​ഗ്ര ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോം; ഇ-​സേ​വ​ന​ങ്ങ​ളി​ൽ പു​തി​യ പരിഷ്കാരവുമായി ഖത്തർ തൊ​ഴി​ൽ​മ​ന്ത്രാ​ല​യം

Published

on

ഖത്തർ: തൊഴിൽ മന്ത്രാലയത്തിന് കീഴിലെ സേവനങ്ങൾ കൂടുതൽ വേഗത്തിലും ലളിതവുമാക്കുന്നതിന്റെ ഭാഗമായി ഇ- സേവനങ്ങളുടെ പട്ടിക കൂടുതൽ വിപുലപ്പെടുത്തി അധികൃതർ. കൂടുതൽ വിഭാഗങ്ങൾ ഉൾപ്പെടുത്തിയാണ് പട്ടിക വിപുലപ്പെടുത്തിയിരിക്കുന്നത്. വെബ്‌സൈറ്റിലെ നിർദേശങ്ങൾക്കനുസൃതമായി റിക്രൂട്ട്‌മെന്റ് ഓഫീസ് ലൈസൻസ് ഓൺലൈനായി പുതുക്കാനും റദ്ദാക്കാനുമുള്ള സേവനം ഇപ്പോൾ എല്ലാം ഇ-സേവനങ്ങൾ വഴി ലഭ്യമാകും. പുതുതായി എല്ലാം ഇവിടെ ചേർത്തിട്ടുണ്ട്.

ലേബർ റിക്രൂട്ട്‌മെന്റ് ഓഫിസുകളുടെ തൊഴിലുടമകൾ ലൈസൻസുകൾ കാലാവധി അവസാനിക്കുന്നതിന്റെ ഒരു മാസം മുമ്പ് എങ്കിലും ഇ-സേവനം വഴി പുതുക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കണം. മന്ത്രാലയംം ഇക്കാര്യം നിർദേശിച്ചിട്ടുണ്ട്. ലെെസൻസ് പുതുക്കുന്നതിന് ചില നിബന്ധനകൾ മുന്നോട്ടുവെച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ ഇ.ഐ.ഡിയും സാധുവായ വാണിജ്യ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം എന്നതാണ് പുതുതായി മുന്നോട്ടുവെച്ചിരിക്കുന്ന നിബന്ധന.

പുതിയ ഉടമക്ക് നിരോധനങ്ങളോ വിലക്കുകളോ ഉണ്ടായിരിക്കാനും പാടില്ല. ഇതുകൂടാത പുതുക്കാൻ നൽകിയ അപേക്ഷകളിൽ ഓഫിസിനെതിരെ പരാതികൾ ഉണ്ടാകാൻ പാടില്ല. ലേബർ റിക്രൂട്ട്‌മെന്റ് ഓഫീസ് ലൈസൻസ് റദ്ദാക്കുന്നതിന് അപേക്ഷിക്കുന്ന സാഹചര്യത്തിൽ സ്ഥാപനത്തിൽ നിന്നുള്ള പേപ്പറുകൾ എല്ലാം വ്യക്തമായിരിക്കണം. സ്ഥാപനത്തിന് വിലക്കുകളോ ഉടമക്കെതിരെ വ്യക്തമായ പരാതികളൊ ഒന്നും പാടില്ല. ഇത്തരം വിഭാഗത്തിൽപ്പെട്ട പോപ്പറുകൾ പുതുക്കി നൽകില്ല.

ഇതുകൂടാതെ ഓഫീസ് അടച്ചുപൂട്ടുന്നത് സംബന്ധിച്ച് പത്രത്തിലൂടെ അറിയിപ്പ് നടത്തണം. ഔദ്യോഗികമായി പത്രത്തിലൂടെ അറിയിച്ച് ഒമ്പത് മാസം പിന്നിട്ടാൽ മാത്രമേ ഈ സേവനങ്ങൾ വഴി ലെെസൻസ് റദ്ദാക്കാൻ സാധിക്കുകയുള്ളു. സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ബന്ധപ്പെട്ട അധികാരികളുമായി കൂടുചേർന്ന് ഇത്തരത്തിലൊരു പദ്ധതി ആവിശ്കരിച്ചിരിക്കുന്നത്. മന്ത്രാലയം അതിന്റെ എല്ലാ സേവനങ്ങൾക്കും ഒരു സമഗ്ര ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഇതിന്റെ ഭാഗമായാണ് ആരംഭിച്ചത്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ 80 ഇലക്ട്രോണിക് സേവനങ്ങളാണ് ഇപ്പോൾ നൽകി വരുന്നത്.

ഗാസയിൽ ഇസ്രായേലിന്റെ ആക്രമണങ്ങൾ അവസാനിപ്പിക്കാനും വെടിനിർത്താനും വേണ്ടി ഖത്തർ നടത്തിയ പരിശ്രമങ്ങൾക്ക് നന്ദി അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. സമാധാന ദൗത്യത്തിനായി ഖത്തർ വലിയ രീതിയിലുള്ള ശ്രമങ്ങൾ ആണ് നടത്തിയത്. ഗാസയിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് സഹായം എത്തിക്കാൻ മുന്നോട്ടിറങ്ങയത് ഖത്തർ ആണ്. ഫോൺ വഴി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കഴിഞ്ഞ ദിവസം ജോബെെഡൻ സംസാരിച്ചു. അപ്പോഴാണ് ഖത്തറിന്റെ ഇടപെടലുകളെ അമേരിക്കൻ പ്രസിഡന്റ് പ്രശംസിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version