ഷാർജ: ഷാർജയിൽ ‘കമോൺ കേരള’യുടെ അഞ്ചാം എഡിഷനിൽ യാബ് ലീഗൽ സർവീസസിന്റെ സേവനം ശൈഖ് സാലിം ബിൻ അബ്ദുറഹ്മാൻ അൽ ഖാസിമി ഉൽഘാടനം ചെയ്തു.
”ഗൾഫ് മാധ്യമം കമോൺ കേരള” യുടെ അഞ്ചാം സീസണിൽ യാബ് ലീഗൽ സർവീസസിന്റെ ഫ്രീ കൺസൾട്ടേഷൻ സ്റ്റാൾ ഷാർജ റൂളേഴ്സ് ഓഫിസ് ചെയർമാൻ ശൈഖ് സാലിം ബിൻ അബ്ദുറഹ്മാൻ അൽ ഖാസിമി ഉൽഘാടനം ചെയ്തു. ഷാർജ എക്സ്പോ സെന്ററിൽ മെയ് 19 മുതൽ 21 വരെ മേള നടക്കുന്ന മൂന്നു ദിവസങ്ങളിലും യാബ് ലീഗൽ സർവീസസ് സി ഇ ഒ- സലാം പാപ്പിനിശ്ശേരി , യു എ ഇ യിലെ അഭിഭാഷകർ എന്നിവരുൾപ്പെടുന്ന നിയമവിദഗ്ദരുടെ സേവനം പ്രവാസികൾക്ക് ലഭ്യമായി.
നിയമസംബന്ധമായ ഏതുരീതിയിലുള്ള സംശയങ്ങൾക്കും നിർദേശങ്ങൾക്കും നിയമോപദേശങ്ങൾക്കും രാവിലെ 10 മണി മുതൽ രാത്രി 10 മണിവരെ മികച്ച അഭിഭാഷകരുടെ സേവനം മേളയിലെ സ്റ്റാൾ നിലകൊള്ളുന്ന ഒന്നാം നമ്പർ ഹാളിലെ HB 6 ൽ നിന്നും ജനങ്ങൾ പ്രയോജനപ്പെടുത്തി. പ്രവാസികൾക്ക് വേണ്ടി ഇത്തരത്തിലൊരു സേവനം കമോൺ കേരളയിൽ ഉൾപ്പെടുത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് യാബ് ലീഗൽ സർവീസസ് സി ഇ ഒ സലാം പാപ്പിനിശ്ശേരി അഭിപ്രായപ്പെട്ടു.