ദുബായ്: യുഎഇ പൗരന്മാര്‍ക്ക് ലെബനോനിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സാഹചര്യം നിലനിൽക്കുന്നതിനാലാണ് യുഎഇ പൗരൻമാർക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ലെബനോനിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. സൗദി അറേബ്യയും, കുവെെറ്റും സമാന രീതിയില്‍ ലെബനോനിലേക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ 0097180024 എന്ന നമ്പരില്‍ ബന്ധപ്പെടണം. അല്ലെങ്കില്‍ കോണ്‍സുലാര്‍ സര്‍വീസായ ത്വാജുദിയില്‍ രജിസ്റ്റര്‍ ചെയ്യണം എന്ന് വിദേശകാര്യ മന്ത്രാലയം അറിയിപ്പ് നൽകി.
അതിനിടെ, 16.7 കി മീറ്റർ റോഡ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി റോഡ് ഗതാഗത അതോറിറ്റി. ആറ്മാസത്തിനുള്ളിൽ ആണ് റോഡ് പണിപൂർത്തിയാക്കിയിരിക്കുന്നത്. റോഡുകളുടെ ഗുണനിലവാരം നിലനിർത്തുക, സുരക്ഷ ഉറപ്പാക്കുക, തുടങ്ങിയവ ലക്ഷ്യമിട്ടാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയിരിക്കുന്നത്. എമിറേറ്റിലെ മുഴുവൻ മേഖലകളിലും യാത്ര സൗകര്യം എളുപ്പമാക്കാൻ സാധിച്ചതായും ദുബായ് റോഡ് ഗതാഗത അതോറിറ്റി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
നഗരത്തിലെ പ്രധാനപ്പെട്ട റോഡുകളിൽ കേടുപാടുകൾ സംഭവിച്ചത് റിപ്പോർട്ട് ചെയ്തിരുന്നു. ഷെയ്ഖ് സായിദ് റോഡ്, അൽ റിബാത്ത് സ്ട്രീറ്റ്, ശൈഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റ്, അൽ ഖൈൽ റോഡ്, അൽ റശീദ് സ്ട്രീറ്റ് എന്നിവിടങ്ങളിൽ റോഡ് പണികൾ പൂർത്തിയാക്കി. ഹൈവേകൾ, ചെറിയ റോഡുകൾ, ഉൾറോഡുകൾ എന്നിവ പ്രത്യേകമായി തിരിച്ചാണ് പണികൾ പൂർത്തിയാക്കിയത്.
ആധുനിക ഉപകരണങ്ങളുടെ ഉപയോഗത്തിലൂടെയാണ് റോഡുപണികൾ പൂർത്തിയാക്കിയതെന്ന് ആർടിഎ റോഡ് അറ്റകുറ്റപ്പണി വകുപ്പ് ഡയറക്ടർ നബീൽ മുഹമ്മദ് സാലിഹ് പറഞ്ഞു. റോഡുകളുടെ പണികൾ പൂർത്തിയാക്കുമ്പോൾ ഗതാഗതത്തിന് ബദൽ സംവിധാനം ഒരുക്കുകയും സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്തതായും അദ്ദേഹം അറിയിച്ചു.
മികച്ച റോഡ് സുരക്ഷ ബോധവത്കരണ കാമ്പയിനുകളിലൂടെ കഴിഞ്ഞ ആറു മാസത്തിനിടെ അപകടമരണങ്ങൾ പൂർണമായും തടയാനായതായി അൽ ഖിസൈസ് പൊലീസ് സ്റ്റേഷൻ അധികൃതർ അറിയിച്ചു. ഈ കാലയളവിൽ ഒമ്പത് മരണങ്ങൾ ആണ് റിപ്പോർട്ട് ചെയ്തത്. അൽ നഹ്ദ, അൽ തവാർ, അൽ മുഹൈസിന ഉൾപ്പെടെ നിരവധി വാണിജ്യ സ്ഥാപനങ്ങളും റെസിഡൻഷ്യൽ കെട്ടിടങ്ങളും ഉൾപ്പെടുന്ന ഏതാണ്ട് 77 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്നതാണ് അൽ ഖിസൈസ് സ്റ്റേഷൻ പരിധി.