World

24 മണിക്കൂറിനിടെ നഗരം 2,200 തവണ കുലുങ്ങി; ഉരുകിയൊലിക്കുമോ പ്രദേശം? അഗ്നിപർവ്വത സ്‌ഫോടന ഭീഷണിയിൽ ഐസ്‌ലൻഡ്

Published

on

റെയ്ജെവിക്: 24 മണിക്കൂറിനിടെ 2,200 ഭൂചലനങ്ങളുണ്ടായതോടെ മറ്റൊരു അഗ്നി പർവ്വതസ്ഫോടന ഭീഷണിയിൽ ഐസ്‌ലൻഡ്. രാജ്യ തലസ്ഥാനമായ റെയ്‌ക്‌ജാവിക്കിലും ചുറ്റുമുള്ള സമീപ പ്രദേശങ്ങളിലാണ് തുടർച്ചയായി ഭൂചലനമുണ്ടായത്. അഗ്നിപർവ്വത സ്‌ഫോടനം ഉടനുണ്ടാകുമെന്നതിന്റെ സൂചനയാണിതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയതോടെ അതീവ ജാഗ്രതയിലാണ് രാജ്യം.

ഏഴോളം ഭൂചലനങ്ങൾ റിക്ടർ സ്കെയിലിൽ നാലുവരെ തീവ്രത രേഖപ്പെടുത്തി. പ്രദേശത്ത് ഇതുവരെ അഗ്നിപർവ്വത സ്ഫോടനത്തിൻ്റെ ലക്ഷങ്ങൾ കണ്ടെത്തിയിട്ടില്ലെങ്കിലും വരും മണിക്കൂറുകളിൽ എന്തിനും സാധ്യതയുള്ളതായി വിദഗ്ധർ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ രണ്ട് പ്രാവശ്യം അഗ്നിപർവ്വത സ്ഫോടനമുണ്ടായ തെക്കുപടിഞ്ഞാറൻ മുനമ്പിലെ റെയ്ക്‌ജെയ്ൻസ് പെനുസുലയിലയിലും ഭുചലനമുണ്ടായതാണ് ആശങ്ക ശക്തമാക്കുന്നത്.

ഫഗ്രഡാൽസ്ഫ്ജാൽ പർവതത്തിന് താഴെ വൈകുന്നേരം നാലുമണിയോടെയാണ് ഭൂചലനം ആരംഭിച്ചതെന്ന് ഐസ്‌ലാൻഡിക് കാലാവസ്ഥാ ഓഫീസ് (ഐഎംഒ) അറിയിച്ചു. ഐസ്‌ലാൻഡിന്റെ തെക്കുപടിഞ്ഞാറൻ അറ്റത്തുള്ള റെയ്‌ക്‌ജാൻസ് പെനിൻസുലയിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ രണ്ട് സ്‌ഫോടനങ്ങൾ നടന്ന അഗ്നിപർവ്വത സംവിധാനത്തിന് മുകളിലാണ് ഈ പർവ്വതം സ്ഥിതി ചെയ്യുന്നത്.

ഏകദേശം 2,200 ഭൂചനങ്ങൾ രേഖപ്പെടുത്തിയതായി ഐഎംഒ അറിയിച്ചു. ഐസ്‌ലൻഡിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്താണ് കൂടുതൽ ഭൂചനങ്ങൾ റിപ്പോർട്ട് ചെയ്തത്. വരും മണിക്കൂറുകളിൽ കൂടുതൽ ഭൂചനങ്ങൾക്ക് സാധ്യത നിലനിൽക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

2021ലും 2022ലും തലസ്ഥാനമായ റെയ്ജെവിക്കിൽ നിന്ന് നാൽപ്പത് കിലോമീറ്റർ അകലെയുള്ള ഫഗ്രഡൽഫ്ജൽ അഗ്നിപർവതത്തിൽ നിന്ന് ലാവ പുറത്തേക്ക് ഒഴുകിയിരുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ആയിരക്കണക്കിനാളുകളാണ് പിന്നീട് പ്രദേശം സന്ദർശിക്കാൻ എത്തിയത്. ഐസ്‌ലൻഡിൽ മുപ്പതിലധികം അഗ്നിപർവ്വതങ്ങൾ ഉണ്ടെന്നാണ് കണക്കുകൾ.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version