കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിലെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരം. ജംഷഡ്പൂരിനെതിരെ ഗ്രൗണ്ടിലിറങ്ങിയത് ആദിവാസി ഊരിലെ കുരുന്നുകൾ. മലമ്പുഴ ആശ്രമം സ്കൂളിലെ കുരുന്നുകളാണ് കൊച്ചിയിലെത്തി മഞ്ഞപ്പടയുടെ താരങ്ങളെ ഗ്രൗണ്ടിലേക്ക് നയിച്ചത്. അട്ടപ്പാടി പറമ്പിക്കുളം, നെന്മാറ, തളികക്കല്ല്, മണ്ണാർക്കാട്, അമ്പലപ്പാറ, കൊല്ലം മേഖലകളിൽ നിന്നായിരുന്നു കുഞ്ഞുതാരങ്ങളുടെ വരവ്.