Gulf

ചിക്കനും, ജാമും എല്ലാം കാലാവധി കഴിഞ്ഞത്; കഫേ പൂട്ടിച്ച് കുവെെറ്റ് അധികൃതർ

Published

on

കുവെെറ്റ് സിറ്റി: കാലാവധി കഴിഞ്ഞ ഉത്പന്നങ്ങൾ ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്ത് വിൽപ്പന നടത്തിയ കഫേ കുവെെറ്റ് അധികൃതര്‍ അടപ്പിച്ചു. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന കഫോയാണ് പരിശോധനയിൽ അധികൃതർ പൂട്ടിച്ചത്. വാണിജ്യ നിയന്ത്രണ വകുപ്പിലെ ഇൻസ്പെക്ടർമാർ ആണ് കഫേയിൽ പരിശോധന നടത്തിയത്. പരിശോധനയിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയ മറ്റൊരു റസ്റ്റോറന്റും കഫേയും അടപ്പിച്ചിട്ടുണ്ട്.

ഉപഭോക്തൃ സംരക്ഷണ നിയമങ്ങളുടെ ലംഘനമാണ് ഇവിടെ കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. മിക്ക സാധനങ്ങൾ കാലാവധി കഴിഞ്ഞവയായിരുന്നു. ഉപഭോക്താക്കൾക്ക് ഭക്ഷണം നൽകുന്നതിനുള്ള ലൈസൻസ് കെെവശം വെച്ചാണ് ഇവർ ഇത്തരത്തിലുള്ള നിയമ ലംഘനങ്ങൾ നടത്തിയത്. ഹവല്ലിയിലെ ഒരു കഫേയിൽ ട്രേഡ് ഇൻസ്പെക്ടർമാർ പതിവുപോലെ പരിശോധന നടത്തി വരുകയാണ് അപ്പോഴാണ് കാലാവധി കഴിഞ്ഞ ഭക്ഷണ ഉത്പന്നങ്ങൾ കൊണ്ട് പാചകം നടക്കുന്നത് കണ്ടെത്തുന്നത്. ചിക്കൻ, ചീസ്, ജാം, ഹാലൂമി, തേങ്ങ എല്ലാ കാലാവധി കഴിഞ്ഞതായിരുന്നു. ഇതെല്ലാം പരിശോധനയിൽ ഉദ്യോഗസ്ഥർ കണ്ടത്തി. തണുപ്പിച്ച് നൽകുന്ന പല സാധനങ്ങളുടേയും കാലാവധി കഴിഞ്ഞിരുന്നു. ഇതെല്ലാം പരിശോധയിൽ കണ്ടെത്തി.

രണ്ടു ദിവസം മുമ്പ് കാലാവധി അവസാനിച്ചതും കേടായതുമായ ഭക്ഷണ സാധനങ്ങൾ കണ്ടെത്തിയതിനാൽ ഒരു ഭക്ഷ്യ വിതരണ കമ്പനിയുടെ ആസ്ഥാനവും വെയർഹൗസും കുവെെറ്റിൽ അടച്ചു പൂട്ടിയിരുന്നു. വാണിജ്യ മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ വകുപ്പ് ഉദ്യോഗസ്ഥര്‍ ആണ് ഇവിടെ പരിശോധനക്കായി എത്തിയത്. പരിശോധനയിൽ ആണ് ഉപയോഗശൂന്യമായ വിവിധ അളവിലുള്ള ഭക്ഷണങ്ങൾ അധികൃതർ പിടിച്ചെടുത്തത്.

പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന തരത്തിലുള്ള ഭക്ഷണങ്ങൽ വിൽപ്പന നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ കാലാവധി കഴിഞ്ഞ പല ഭക്ഷണങ്ങളും പിടിച്ചെടുത്തതിൽപ്പെടുന്നു. പൂപ്പലിന്റെ സാന്നിധ്യമുള്ള ഭക്ഷണങ്ങൾ. ഫ്രീസ് ചെയ്യുന്നത് ശരിയായ രീതിയിൽ അല്ലാതെ ഭക്ഷണങ്ങൾ എല്ലാ പിടിച്ചെടുത്തിട്ടുണ്ട്. കബാബ്, ടിക്ക, റിബ്സ് എന്നിവ പഴകിയ മാംസം കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. കേസ് പ്രോസിക്യൂഷനിലേക്ക് കൈമാറുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ശക്തമായ പരിശോധന നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version