Gulf

ഖത്തറിലെ ഇന്ത്യന്‍ എംബസി പ്രവര്‍ത്തന സമയത്തില്‍ മാറ്റം

Published

on

ഖത്തർ: ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. ഒക്ടോബര്‍ ഒന്നു മുതലാണ് പുതിയ സമയക്രമം വരുന്നത്. ദിവസവും ഒരു മണിക്കൂര്‍ നേരത്തെ തന്നെ എംബസി ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കും. പുതിയ മാറ്റം പ്രാബല്യത്തിൽ വരുന്നവത് പ്രവാസികൾക്ക് വലിയ ഉപകാരമാകും.

രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം 4.30 വരെയായിരിക്കും പുതിയ പ്രവർത്തി സമയം വരുന്നത്. രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെയായിരുന്നു ആദ്യത്തെ പ്രവർത്തി സമയം ഉണ്ടായിരുന്നത്. ഇതാണ് മാറ്റം വന്നിരിക്കുന്നത്. കോണ്‍സുലാര്‍ സേവനങ്ങളുടെ സമയവും എംബസി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

രാവിലെ എട്ട് മുതല്‍ 11.15 വരെ വിവിധ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള സമയമാണ്. പാസ്‌പോര്‍ട്ട്, വിസ, പിസിസി ഉള്‍പ്പെടെയുള്ള രേഖകളുടെ വിതരണം നടക്കുക. ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് 4.15 വരെയാകും വിതരണം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version