മസ്കറ്റ്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സർവീസുകൾ വർധിപ്പിക്കാൻ ഒരുങ്ങി ഒമാൻ എയർ. ഒമാനിൽ നിന്നും കൂടുതൽ സർവീസുകൾ കോഴിക്കോട്ടേക്ക് ആവശ്യമാണെന്ന് മനസ്സിലാക്കിയ സാഹചര്യത്തിലാണ് സർവീസുകൾ ഉയർത്തുന്നതിനെ കുറിച്ച് ചർച്ച ചെയ്യുകയും കൂടുതൽ വിമാനങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തത്....
കൊച്ചി: നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങൾ തകരാറിലായതിനെ തുടർന്ന് മണിക്കൂറുകളോളം വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ. ഷാർജയിലേക്ക് പുലർച്ചെ 2.15ന് പോകേണ്ടിയിരുന്ന എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലാണ് ആദ്യം തകരാർ കണ്ടെത്തിയത്. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുൻപാണ്...
മസ്ക്കറ്റ്: രണ്ടാഴ്ച മുമ്പ് ഒമാനിലുണ്ടായ ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തെ തുടര്‍ന്ന് ഒമാനിയുടെ വീട്ടില്‍ അദ്ഭുത പ്രതിഭാസം. പ്രളയ വേളയില്‍ വീടിനകത്തു നിന്ന് ചുടുവെള്ളം ഉറവയായി ഒഴുകിവരുന്നതിനെ തുടര്‍ന്ന് എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് ഇബ്റ വിലായത്തിലെ സ്വദേശി...
മസ്കറ്റ്: ഒമാനിൽ തൊഴിൽ നിയമം ലംഘിച്ചതിന് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 129 വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. അൽ ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധനകൾ നടന്നത്. വിദേശികളുടെ തൊഴിൽ...
മസ്കറ്റ്: ഒമാനിൽ വിസാ തട്ടിപ്പ് സംഘത്തിന്റെ കെണിയിൽ അകപ്പെട്ട ഒമ്പതു വയസുകാരന്റെ മടക്കയാത്രക്ക് വഴിയൊരുക്കി റുവി കെ.എം.സി.സി. ഒരു വർഷത്തിലേറെയായി ഒമാനിൽ വ്യാജ റിക്രൂട്ട്മന്റ് ഏജന്റിന്റെ വലയിൽ അകപ്പെട്ട സ്ത്രീയുടെ നാട്ടിലുള്ള ഒമ്പതുവയസുകാരനായ മകനെ കഴിഞ്ഞ...
മസ്കറ്റ്: ഒമാനില്‍ നാല്പതിലധികം പ്രവാസികൾ അറസ്റ്റിലായതായി തൊഴിൽ മന്ത്രാലയം. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിനാണ് ഇത്രയും പേര് അറസ്റ്റിലായത്. അൽ ദഖിലിയ ഗവർണറേറ്റിലെ നിസ്വാ വിലായത്തിൽ നിന്നാണ് നാല്പത്തി മൂന്നു പ്രവാസികളെ പിടികൂടിയതെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം...
ഒമാൻ: ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഒമാനിൽ വീണ്ടും മഴ ശക്തമാകുന്നു. ഇരട്ട ന്യൂനമർദ മുന്നറിയിപ്പുമായി കഴിഞ്ഞ ദിവസം സിവിൽ ഏവിയേഷൻ അതോറിറ്റി രംഗത്തെത്തി. മാർച്ച് നാലു മുതൽ ആറുവരെയും മഴ ഉണ്ടായിരിക്കും എന്നാണ് മുന്നറിയിപ്പ്...
മസ്കറ്റ്: ചെങ്കടലില്‍ അന്താരാഷ്ട്ര അന്തര്‍വാഹിനി കേബിളിന് കേടുപാടുകള്‍ സംഭവിച്ചത് ഒമാനിലുടനീളം ഇന്റര്‍നെറ്റ് ഡാറ്റ സേവനങ്ങളെ ഗുരുതരമായി ബാധിച്ചു. രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളിലെ എല്ലാ വാര്‍ത്താ വിനിമയ കമ്പനികളുടെയും സേവനങ്ങള്‍ക്ക് കാര്യമായ തടസ്സം നേരിടുന്നതായി ഒമാന്‍ ടെലികമ്മ്യൂണിക്കേഷന്‍...
കോഴിക്കോട്: കോഴിക്കോട് നിന്നും മസ്കറ്റിലേക്ക് പോകാൻ വേണ്ടി പുറപ്പെടാൻ തയ്യാറായി നിന്ന യാത്രക്കാർക്ക് ദുരിതം. ചൊവ്വാഴ്ച രാത്രി കോഴിക്കോട് നിന്ന് മസ്കറ്റിലേക്ക് പോകേണ്ടിയിരുന്ന വിമാനത്തിൽ നിന്നും യാത്രക്കാരെ ഇറക്കി. സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു....
മസ്കത്ത്: മലയാളി ഒമാനില്‍ മരിച്ചു. വയനാട് മാനന്തവാടി പുൽപ്പള്ളി തവിഞ്ഞാൽ വലയംപള്ളിൽ ജോമോൻ (45) ആണ് ഒമാനിലെ റുസ്താഖിൽ നിര്യാതനായത്. സ്വകാര്യ കമ്പനിയിൽ മെയിൽ നേഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. പിതാവ്: വർഗീസ്....