ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെങ്കില്‍ റണ്‍വേ വെട്ടിച്ചുരുക്കുമെന്ന കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്ത്യശാസനം നിലനില്‍ക്കെ ഭൂമി ഏറ്റെടുക്കലിന് പുതിയ നഷ്ടപരിഹാര പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത് പ്രവാസി മലയാളികള്‍ക്ക് പ്രതീക്ഷയേകുന്നു. നിലവില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതിയില്ലാത്ത കരിപ്പൂരില്‍...
ആലുവ: ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. അടിയന്തര സഹായം എന്ന നിലയിൽ വനിതാശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി വഴി ഒരുലക്ഷം...
കണ്ണൂർ: മുടിവെട്ടാൻ നൂറുരൂപയുമായി വീട്ടിൽനിന്ന് പോയ 16കാരനെ 17-ാം ദിവസം ബെംഗളൂരുവിൽനിന്ന് കണ്ടെത്തി. കക്കാട് കുഞ്ഞിപ്പള്ളി സ്വദേശി മുഹമ്മദ് ഷസിനെയാണ് രണ്ടാഴ്ചയായി തുടരുന്ന അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈ 17ന് രാവിലെ മുടിവെട്ടാനായി വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു...
കാസർകോട്: ട്രെയിനിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം. കൊയമ്പത്തൂർ – മംഗളൂരു ഇന്റർസിറ്റിയിലായിരുന്നു സംഭവം. വിദ്യാർത്ഥിനിയുടെ പരാതിയിൽ കേസെടുത്ത കാസർകോട് റെയിൽവേ പോലീസ് പ്രതിയായ കണ്ണൂർ പടപ്പയങ്ങാട് സ്വദേശി ജോർജ് ജോസഫിനെ അറസ്റ്റ് ചെയ്തു. വിദ്യാർത്ഥിനി പകർത്തിയ...
തിരുവനന്തപുരം: രാജ്യത്തെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്കിൻ്റെ പ്രവർത്തനാരംഭം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേരള വിജ്ഞാന സബദ്ഘടനയായും നൂതന സമൂഹവുമായി മാറ്റുന്നതിനുള്ള പ്രധാനപ്പെട്ട ഒരു ചുവടുവെയ്പ്പാണ് ഡിജിറ്റൽ സയൻസ് പാർക്കെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയില്‍...
കൊല്ലം: വന്ദന ദാസ് കൊലപാതകത്തില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. വന്ദനയെ കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയാണ് പ്രതി കുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കുറ്റകൃത്യത്തെ കുറിച്ച് പ്രതി സന്ദീപിന് കൃത്യമായ ബോധ്യമുണ്ടായിരുന്നു എന്നും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നു. കൊല്ലം ജില്ലാ...
നീലേശ്വരം: അമ്മയ്ക്കും ബന്ധുക്കള്‍ക്കും മുന്നില്‍ വെള്ളക്കെട്ടില്‍ നീന്തുന്നതിനിടെ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ബക്കളം പാല്‍സൊസൈറ്റിക്ക് സമീപം ജമാഅത്ത് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സെബാസ്റ്റ്യന്റെ മകന് ആല്ബിന് സെബാസ്റ്റ്യന്റെ (17) മൃതദേഹമാണ് ഇന്നു രാവിലെയോടെ കണ്ടെത്തിയത്. ജില്ലയിലെ...
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ട സംഭവത്തിൽ കേസെടുത്ത് പോലീസ്. തിരുവനന്തപുരം കൻ്റോൺമെൻ്റ് പോലീസാണ് സ്വമേധയാ കേസെടുത്തത്. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടത് മനപ്പൂർവമാണോ അതോ സാങ്കേതിക...
ബെംഗളൂരു: മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി (79) അന്തരിച്ചു. ബെംഗളൂരുവിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ക്യാൻസർ ബാധിതനായിരുന്നു. മകൻ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്. 2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി. കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ...
മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ സ്ഥിര പ്രതിഷ്ഠ നേടിയ നടൻ പൂജപ്പുര രവി അന്തരിച്ചു. 86 വയസ്സായിരുന്നു. മറയൂരിൽ വച്ചായിരുന്നു അന്ത്യം. നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം....